ആ​ലു​വ മേ​ഖ​ല​യി​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഒ​ന്നാ​മ​ത്
Friday, May 26, 2023 1:08 AM IST
ആ​ലു​വ: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ആ​ലു​വ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ-അ​ർ​ധ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ മി​ക​ച്ച വി​ജ​യം. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​വും ആ​ലു​വ മേ​ഖ​ല​യി​ൽ 99 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ മു​ന്നി​ൽ. പ​രീ​ക്ഷ എ​ഴു​തി​യ 149 ൽ 147 ​പേ​രും ജ​യി​ച്ചു. 48 പേ​ർ​ക്ക് മു​ഴു​വ​ൻ എ ​പ്ല​സ് ഉ​ണ്ട്.
ര​ണ്ടാം സ്ഥാ​നം ആ​ലു​വ എ​സ്എ​ൻഡിപി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നി​ല​നി​ർ​ത്തി. 96.6 ശ​ത​മാ​നം വി​ജ​യി​ച്ചു. പ​രീ​ക്ഷ​യെ​ഴു​തി​യ 147 പേ​രി​ൽ 142 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 20 പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. ആ​ലു​വ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 93 ശ​ത​മാ​നം വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 357 പേ​രി​ൽ 332 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 25 പേ​ർ​ക്ക് ഫു​ൾ എ പ്ല​സ് നേ​ടി.
ആ​ലു​വ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 82.6 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. പ​രീ​ക്ഷ​യെ​ഴു​തി​യ 161 പേ​രി​ൽ 133 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്. 10 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ പ്ല​സ് നേ​ടി. കു​ട്ട​മ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 81 ശ​ത​മാ​നം വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 115 പേ​രി​ൽ 93 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. ബി​ഹാ​ർ സ്വ​ദേ​ശി ആ​ദി​ത്യ കു​മാ​ർ മി​ശ്ര, വി.​എ​ൻ. നീ​ര​ജ എ​ന്നി​വ​ർ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി.