നി​ത്യ​ചെ​ല​വി​നു പ​ണ​മി​ല്ലാ​തെ വി​ദേ​ശി ദു​രി​ത​ത്തി​ൽ
Sunday, April 2, 2023 12:16 AM IST
ചെ​റാ​യി: യാ​ത്ര​യ്ക്കി​ടെ എ​ടി​എം കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട എ​ഴു​പ​ത്തി​നാ​ലു​കാ​ര​നാ​യ വി​ദേ​ശി നി​ത്യ​ചെ​ല​വി​നു പോ​ലും പ​ണ​മി​ല്ലാ​ത്ത ന​ട്ടം​തി​രി​യു​ന്നു. സി​റ്റ്സ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ ഹ​ൻ​സ് റൊ​ഡോ​ൾ​ഫി​ന്‍റെ എ​ടി​എം കാ​ർ​ഡ് ചെ​റാ​യി ബീ​ച്ചി​ൽ നി​ന്ന് ഫോ​ർ​ട്ടു​കൊ​ച്ചി​ക്കു പോ​യി തി​രി​കെ വ​ര​വെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്ന് നാ​ലു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഹ​ൻ​സ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.
ചെ​റാ​യി ബീ​ച്ചി​ലെ അ​മ്പാ​ടി വി​ല്ലാ​സ് ഹോം ​സ്റ്റേ​യി​ലാ​ണ് ഹ​ൻ​സി​ന്‍റെ താ​മ​സം. ആ​റു മാ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് ഇ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഇ​പ്പോ​ൾ ഭ​ക്ഷ​ണ ചെ​ല​വു​ക​ൾ ഹോം ​സ്റ്റേ ഉ​ട​ക​ളാ​ണ് നോ​ക്കു​ന്ന​ത്. എ​ടി​എം കാ​ർ​ഡ് തി​രി​കെ കി​ട്ടി​യാ​ൽ മാ​ത്ര​മേ ഇ​ദ്ദേ​ഹ​ത്തി​നു ഇ​നി​യു​ള്ള ര​ണ്ടു മാ​സ​ത്തെ ചെ​ല​വു​ക​ൾ​ക്ക് പ​ണം എ​ടു​ക്കാ​നാ​കൂ. ഫോ​ർ​ട്ടു​കൊ​ച്ചി പ്ര​ദേ​ശ​ത്തോ - ഫോ​ർ​ട്ടു​വൈ​പ്പി​നി​ൽ നി​ന്നു ബ​സി​ൽ ചെ​റാ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലോ കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം. കി​ട്ടു​ന്ന​വ​ർ 9048400507 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഹ​ൻ​സ് അ​ഭ്യ​ർ​ഥി​ക്കു​ന്നു.