ക​ർ​ഷ​ക​രു​ടെ ക്ഷ​മ ഇ​നി​യും പ​രീ​ക്ഷി​ക്ക​രു​ത്: മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Sunday, April 2, 2023 12:12 AM IST
കോ​ത​മം​ഗ​ലം: വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ ന​ട്ടം​തി​രി​യു​ന്ന ക​ർ​ഷ​ക​രു​ടെ ക്ഷ​മ ഇ​നി​യും പ​രീ​ക്ഷി​ക്ക​രു​തെ​ന്നു കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു രൂ​പ​താ​ധ്യ​ക്ഷ​ൻ.
എ​ക്കാ​ല​ത്തും അ​ധ്വാ​നി​ക്കു​വാ​നും ഭാ​രം വ​ഹി​ക്കാ​നു​മു​ള്ള ക​ഴു​ത​ക​ളാ​ണ് ക​ർ​ഷ​ക​രെ​ന്ന് ആ​രും ക​രു​തേ​ണ്ട​തി​ല്ല. തെ​രെ​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം ക​ർ​ഷ​ക​രെ ഓ​ർ​ത്താ​ൽ പോ​രെ​ന്നും എ​ക്കാ​ല​വും അ​വ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കു​ന്ന അ​ധി​കൃ​ത​രു​ടെ കാ​ട്ടു​നീ​തി​ക്കെ​തി​രെ​യും ക​ർ​ഷ​ക​ർ​ക്കും ഇ​വി​ടെ ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്ന് സ​ന്ദേ​ശം ഉ​യ​ർ​ത്തി​യു​മാ​ണ് ക​ർ​ഷ​ക പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ക്കു​ക​യും ക​ർ​ഷ​ക സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു. കോ​ത​മം​ഗ​ലം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ടൂ​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക അ​തി​ജീ​വ​ന സ​മി​തി ജി​ല്ലാ ക​ണ്‍​വീ​ന​ർ ഫാ. ​തോ​മ​സ് ജെ. ​പ​റ​യി​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ത​ടി​ക്കാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജു ഇ​ഞ്ച​ക്ക​ൽ, ജി​ജി പു​ളി​ക്ക​ൽ, ആ​ന്‍റ​ണി പാ​ല​ക്കു​ഴി, ബേ​ബി​ച്ച​ൻ നി​ധീ​രി​ക്ക​ൽ, ജോ​ർ​ജ് ഒ​ലി​യ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ജോ​സ് കു​ള​ത്തൂ​ർ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. മോ​ൻ​സി മ​ങ്ങാ​ട്ട്, ജോ​ർ​ജ് മ​ങ്ങാ​ട്ട്, വി.​യു. ചാ​ക്കോ, ബി​ജു വെ​ട്ടി​ക്കു​ഴ, പ​യ​സ് തെ​ക്കേ​കു​ന്നേ​ൽ, സീ​ന മു​ണ്ട​ക്ക​ൽ, തോ​മ​സ് മ​ലേ​ക്കു​ടി, പ​യ​സ് ഓ​ലി​യ​പ്പു​റം, ജോ​ർ​ജ് അ​ന്പാ​ട്ട്, ജോ​ണ്‍​സ​ണ്‍ പീ​ച്ചാ​ട്ട്, ബെ​ന്നി പാ​ല​ക്കു​ഴ, സേ​വ്യ​ർ അ​റ​ക്ക​ൽ, സോ​ണി പാ​ന്പ​ക്ക​ൽ, ജി​ജോ അ​റ​ക്ക​ൽ, ബി​നോ​യ് പ​ള്ള​ത്ത്, ജോ​ജി മു​ക്കാ​ലു​വീ​ട്ടി​ൽ, ജോ​യി ജോ​സ​ഫ് എ​ലി​ച്ച​റ​യി​ൽ, ജോ​സ് കൈ​ത​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.