നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ മ​ലി​ന​ജ​ലം പൊ​ട്ടി​യൊ​ഴു​കി
Saturday, April 1, 2023 12:25 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ക​ക്കൂ​സ് മാ​ലി​ന്യ ടാ​ങ്ക് ലീ​ക്കാ​യി മാ​ലി​ന്യം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു. പ്ര​ധാ​ന ക​വാ​ട​ത്തി​ന് മു​ന്നി​ലെ പ്രീ ​പെ​യ്ഡ് ഓ​ട്ടോ​റി​ക്ഷ കൗ​ണ്ട​റി​നോ​ട് ചേ​ര്‍​ന്നാ​ണ് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​ത്.
ര​ണ്ടു ദി​വ​സ​മാ​യി ഇ​തേ അ​വ​സ്ഥ​യാ​ണെ​ന്ന് സ്റ്റേ​ഷ​നി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള​ട​ക്കം പ​റ​ഞ്ഞു.
യാ​ത്ര​ക്കാ​ര്‍ മൂ​ക്കു പൊ​ത്തി​യാ​ണ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന​തും മ​ട​ങ്ങു​ന്ന​തും.
മ​ലി​ന​ജ​ലം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സ്റ്റേ​ഷ​ന് മു​ന്‍​ഭാ​ഗ​ത്ത് ഭൂ​മി​ക്ക​ടി​യി​ലാ​യി നി​ര്‍​മി​ച്ച ടാ​ങ്കാ​ണ് ക​വി​ഞ്ഞൊ​ഴു​കി​യ​ത്.
സ്റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും രാ​ത്രി വൈ​കി​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ത​യാ​റാ​യില്ലെന്ന് ആക്ഷ േപമുയർന്നു.