നെടുന്പാശേരിയിൽ 49.5 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, April 1, 2023 12:21 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 49.5 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ലാ​യി. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ നി​ന്ന് നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ന്നി​റ​ങ്ങി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ ആ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 1143.87 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു.
സ്വ​ർ​ണ​മി​ശ്രി​തം നാ​ല് ക്യാ​പ്‌​സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 1.45 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ആ​കെ പിടികൂ ടിയത് 3351.74 ഗ്രാം ​സ്വ​ർ​ണം​. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​രു വ​നി​ത ഉ​ൾ​പ്പ​ടെ അ​ഞ്ച് യാ​ത്ര​ക്കാ​രെ ക​സ്റ്റ​ഡി​ലെ​ടു​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി .