മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യി​ല്ല; ക​ണ്ടെ​യ്‌​ന​ര്‍ തി​രി​ച്ച​യ​ക്കും
Thursday, March 30, 2023 12:33 AM IST
കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ശ​യി​ച്ച് നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി) ച​ര​ക്കു​ക​പ്പ​ലി​ല്‍​നി​ന്ന് കൊ​ച്ചി തു​റ​മു​ഖ​ത്തി​റ​ക്കി പ​രി​ശോ​ധി​ച്ച ക​ണ്ടെ​യ്‌​ന​ര്‍ മ​ട​ക്കി അ​യ​ക്കും. എ​ന്‍​സി​ബി സം​ശ​യി​ച്ച മ​യ​ക്കു​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഒ​മാ​ന്‍ ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി എ​ന്‍​സി​ബി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​മ്പ​നി നി​ര്‍​ദേ​ശി​ക്കു​ന്ന ക​പ്പ​ലി​ലാ​യി​രി​ക്കും ക​ണ്ടെ​യ്‌​ന​ര്‍ അ​യ​ക്കു​ക.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ശ​യി​ച്ച് എ​ന്‍​സി​ബി ക​ണ്ടെ​യ്‌​ന​ര്‍ തു​റ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ദു​ബാ​യി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി ഇ​വി​ടെ​നി​ന്ന് കൊ​ളം​ബോ​യി​ലേ​ക്ക് ച​ര​ക്കു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ ക​പ്പ​ല്‍ എ​സ്എം കാ​വേ​രി​യാ​ണ് കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ന്‍​സി​ബി കൊ​ല്ല​ത്തു​നി​ന്നും കൊ​ച്ചി​യി​ല്‍ തി​രി​കെ​യെ​ത്തി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​സം​ഘ​ത്തി​ന്‍റേ​തെ​ന്ന് ക​രു​തു​ന്ന ഒ​മാ​ന്‍ ക​ണ്ടെ​യ്‌​ന​ര്‍ എ​സ്എം കാ​വേ​രി​യി​ലു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.