182 കോ​ടി​യു​ടെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​നവു​മാ​യി ജി​സി​ഡി​എ! കൊ​ച്ചി​യി​ല്‍ സി​നി​മ നി​ര്‍​മാ​ണ കേ​ന്ദ്രം
Sunday, March 26, 2023 12:17 AM IST
കൊ​ച്ചി: സി​നി​മ​യു​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള്‍​ക്കാ​യി കൊ​ച്ചി​യി​ല്‍ വി​പു​ല​മാ​യ കേ​ന്ദ്രം ഉ​ള്‍​പ്പ​ടെ 182.61 കോ​ടി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​ഥോ​റി​റ്റി (ജി​സി​ഡി​എ)​യു​ടെ ബ​ജ​റ്റ്. നാ​വി​ക ച​രി​ത്ര മ്യൂ​സി​യം, തെ​രു​വി​ല്‍ അ​യ​ലു​ന്ന​വ​ര്‍​ക്ക് നൈ​റ്റ് ഷെ​ല്‍​ട്ട​ര്‍, സ്ത്രീ​ക​ള്‍​ക്കും ഭി​ന്ന​ലിം​ഗ​ക്കാ​ര്‍​ക്കു​മാ​യി ഹോ​സ്റ്റ​ര്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ജി​സി​ഡി​എ ബ​ജ​റ്റി​ലു​ണ്ട്.

അ​ഡ്വാ​ന്‍​സ്ഡ് ഫി​ലിം മേ​ക്കിം​ഗ് സെ​ന്‍റ​ര്‍ എ​ന്ന പേ​രി​ല്‍ കേ​ര​ള ഫി​ലിം വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സി​നി​മ കേ​ന്ദ്രം നി​ര്‍​മി​ക്കു​ന്ന​ത്. സി​നി​മ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളും പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന് ആ​വ​ശ്യ​മാ​യ സൗ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും കേ​ന്ദ്ര​ത്തി​ലു​ണ്ടാ​കും. 150 കോ​ടി മു​ട​ക്കി ക​ട​വ​ന്ത്ര​യി​ലു​ള്ള ജി​സി​ഡി​എ​യു​ടെ 70 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കേ​ന്ദ്രം നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു കോ​ടി ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ച​താ​യി ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള അ​റി​യി​ച്ചു.

ജി​സി​ഡി​എ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ലൂ​ര്‍- ക​ട​വ​ന്ത്ര റോ​ഡ് മോ​ഡ​ല്‍ റോ​ഡ് മാ​തൃ​ക​യി​ല്‍ പു​ന​ർ​നി​ർ​മി​ച്ച് കാ​ല്‍​ന​ട​യാ​ത്രാ സൗ​ഹൃ​ദ​മാ​ക്കു​ന്ന പ​ദ്ധ​തി​യും ബ​ജ​റ്റി​ലു​ണ്ട്. കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡു​മാ​യി ചേ​ര്‍​ന്ന് നോ​ണ്‍ മോ​ട്ടോ​റൈ​സ്ഡ് (എ​ന്‍.​എം.​ടി) കോ​റി​ഡോ​ര്‍ നി​ര്‍​മി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഫ്ര​ഞ്ച് സ​ര്‍​ക്കാ​രി​ന്‍റെ എ​എ​ഫ്ഡി ഫ​ണ്ടി​ല്‍ നി​ന്നും 17 കോ​ടി രൂ​പ കെ​എം​ആ​ര്‍​എ​ല്‍ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

ജി​സി​ഡി​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ലൂ​ര്‍ മ​ണ​പ്പാ​ട്ടി പ​റ​മ്പി​ല്‍ 470 സെ​ന്‍റ് സ്ഥ​ല​ത്ത് ഷോ​പ്പിം​ഗ് മാ​ള്‍, മ​ള്‍​ട്ടി​പ്ല​ക്‌​സ്, ഓ​ഫീ​സ് സ്‌​പേ​സ്, ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്റ​ര്‍, ഔ​ട്ട്‌​ഡോ​ര്‍ റി​ക്രി​യേ​ഷ​ണ​ല്‍ സ്‌​പെ​യ്‌​സു​ക​ള്‍ എ​ന്നി​വ​യും ബ​ജ​റ്റി​ലു​ണ്ട്. 150 കോ​ടി പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​ന് ഒ​രു കോ​ടി ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി.

ബ​ജ​റ്റി​ലെ മ​റ്റ് പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

* ഗാ​ന്ധി​ന​ഗ​റി​ല്‍ 60 കോ​ടി രൂ​പ ചെ​ല​വി​ല്‍ കൊമേ​ഴ്‌​സ്യ​ല്‍ കം ​റെ​സി​ഡ​ന്‍​ഷ്യ​ല്‍ കോം​പ്ല​ക്‌​സ്
* ക​രി​മു​ഗ​ളി​ല്‍ 22 സെ​ന്‍റ് ഭൂ​മി​യി​ല്‍ മ​ള്‍​ട്ടി​പ​ര്‍​പ്പ​സ് ഹാ​ള്‍ ക​ളി​സ്ഥ​ലം
* മ​റൈ​ന്‍​ഡ്രൈ​വി​ലെ ജി​സി​ഡി​എ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് ന​വീ​ക​രി​ക്കു​ന്ന​തി​ന് 2.5 കോ​ടി
* വ​നി​ത ഫി​റ്റ്‌​ന​സ് സെ​ന്‍റ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് 3.5 കോ​ടി
* കാ​യ​ല്‍ സ​മ്മേ​ള​ന സ്മാ​ര​ക ഹോ​സ്റ്റ​ലി​ന് ഒ​രു കോ​ടി
* കാ​ക്ക​നാ​ട് കെ.​ടി. ജോ​ര്‍​ജ് പാ​ര്‍​ക്ക്, തി​രു​വോ​ണം പാ​ര്‍​ക്ക് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി
* ഫോ​ര്‍​ട്ടു​കൊ​ച്ചി ഡ​ച്ച് സെ​മി​ത്തേ​രി​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി.
* ഫോ​ര്‍​ട്ടു​കൊ​ച്ചി ദോ​ബി ഖാ​ന​യു​ടെ പു​ന​ര്‍​ വി​ക​സ​ന​ത്തി​ന് 10 ല​ക്ഷം
* ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ര്‍​ജിം​ഗ് സ്‌​റ്റേ​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി 25 ല​ക്ഷം
* എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​ന് സ​മീ​പം 23 സെ​ന്‍റ് സ്ഥ​ല​ത്ത് ഷീ ​ഹോ​സ്റ്റ​ലി​ന് മൂ​ന്നു കോ​ടി.
* ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 100 ആ​ധു​നി​ക ശു​ചി​മു​റി​ക​ള്‍