പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു
Sunday, March 26, 2023 12:17 AM IST
കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല​യി​ൽ റോ​ഡ​രി​കി​ൽ പാ​ർ​ക്കു ചെ​യ്ത കാ​റി​ന് തീ​പി​ടി​ച്ചു. ശ​നിയാഴ്ച പുലർച്ചെ 12ന് റോ​ഡ​രി​കി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്തു കാ​റു​ട​മ റോ​ഡി​ന് എ​തി​ർ വ​ശ​ത്ത് സുഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​മ്പോ​ഴാ​ണ് മാ​രു​തി റി​റ്റ്സ് കാ​റി​ന്‍റെ മു​ൻ വ​ശ​ത്തു നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് കാ​ണു​ന്ന​ത്.

പെ​ട്ടെ​ന്ന് ത​ന്നെ കാ​റി​ന്‍റെ ബോ​ണ​റ്റ് ഭാ​ഗ​ത്തു നി​ന്നു തീ ​ആ​ളി​ക്കത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ തൃ​ക്കാ​ക്ക​ര അ​ഗ്നിര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ബാ​റ്റ​റി ഷോ​ർ​ട്ട് ആ​യ​താ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.​ എ​ൻഎഡി സ്വ​ദേ​ശി ന​മ്പ്യാ​പ​റ​മ്പി​ൽ സ​ഹീ​റി​ന്‍റേതാ​ണ് ക​ത്തി​യ കാ​ർ.