ജി​ല്ല​യി​ൽ 40 പേ​ർ​ക്കായി പ​ത്ത​ര​ല​ക്ഷ​ം രൂ​പ
Friday, March 24, 2023 11:36 PM IST
പാ​ലാ​രി​വ​ട്ടം: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രും ഇ​പ്പോ​ൾ അ​സു​ഖ ബാ​ധി​ത​രു​മാ​യി​ട്ടു​ള്ള സ​ഹ​കാ​രി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ഹ​ക​ര​ണ​വ​കു​പ്പ് സ​ഹ​കാ​രി സാ​ന്ത്വ​നം പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി ന​ൽ​കു​ന്ന ചി​കി​ത്സ സ​ഹാ​യ​ത്തി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 40 പേ​ർ​ക്ക് 10,60,000 രൂ​പ അ​നു​വ​ദി​ച്ചു. പ​ദ്ധ​തി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം ജി​ല്ല സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ കെ. ​സ​ജീ​വ് ക​ർ​ത്ത പാ​ലാ​രി​വ​ട്ട​ത്ത് ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഹാ​ളി​ൽ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ കോ​രാ​മ്പാ​ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഭ​ര​ണ സ​മി​തി അം​ഗം കെ.​വി. ആ​ന്‍റ​ണി​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി . ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. റെ​ജി അ​ധ്യ​ക്ഷ​നാ​യി. ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ കെ. ​ശ്രീ​ലേ​ഖ മു​ഖ്യാ​തി​ഥി​യാ​യി. ബാ​ങ്ക്ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ എ​ൻ.​യു. ജോ​ൺ​കു​ട്ടി, ബീ​ന​മു​കു​ന്ദ​ൻ, പി.​ഇ​സ​ഡ്. സു​ൽ​ഫി, സി.​ജെ.​ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. സോ​മ​രാ​ജ​ൻ സ്വാ​ഗ​ത​വും, ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ന്ധ്യ ആ​ർ. മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.