നി​യു​ക്തി-2023 മെ​ഗാ ജോ​ബ് ഫെ​യ​ർ നാ​ളെ മു​ത​ൽ
Friday, March 24, 2023 12:02 AM IST
കാ​ക്ക​നാ​ട് : നി​യു​ക്തി-2023 മെ​ഗാ ജോ​ബ് ഫെ​യ​ർ നാ​ളെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ക​ള​മ​ശേ​രി ഗ​വ.​പോ​ളി​ടെ​ക്നി​ക്ക്-​വ​നി​താ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജു​ക​ളി​ലാ​യി ന​ട​ക്കും.
എ​റ​ണാ​കു​ളം മേ​ഖ​ലാ​ത​ല എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ, എം​പ്ലോ​യ​ബി​ലി​റ്റി സെന്‍റ​റു​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. നൂ​റി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം ഒ​ഴി​വു​ക​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് ജോ​ബ് ഫെ​യ​ർ. ര​ജി​സ്ട്രേ​ഷ​നും പ​ങ്കാ​ളി​ത്ത​വും സൗ​ജ​ന്യ​മാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നാ​യി www.jobfest.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

സൗ​ജ​ന്യ എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​ന​വും കീം-​നീ​റ്റ് പ​രീ​ക്ഷ​യും

പെ​രു​മ്പാ​വൂ​ര്‍: എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യു​ടെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ഇ​ന്‍​സ്‌​പെ​യ​ര്‍ പെ​രു​മ്പാ​വൂ​രി​ന്‍റെ ഭാ​ഗ​മാ​യി എ​ഞ്ചി​നീ​യ​റിം​ഗ് - മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​ക​ള്‍​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സൗ​ജ​ന്യ പ​രി​ശീ​ല​ന​വും മാ​തൃ​ക കീം-​നീ​റ്റ് പ​രീ​ക്ഷ​യും ന​ട​ത്തു​ന്നു.
എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​ന രം​ഗ​ത്ത് പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​ര്‍ ന​യി​ക്കു​ന്ന ക്ലാ​സ്സു​ക​ളും അ​വ​ര്‍ ത​യ്യാ​റാ​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​റു​ക​ളും ആ​ണ് ഈ ​പ​ദ്ധ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി ന​ട​ക്കു​ന്ന ഈ ​പ​രി​ശീ​ല​ന പ​ദ്ധ​തി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​വ​ര്‍​ഷ​ത്തെ പ​രി​ശീ​ല​ന ക്ലാ​സ് ഉ​ട​ന്‍ ആ​രം​ഭി​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ 9947118591 ന​മ്പ​റി​ല്‍ വി​ളി​ക്കു​ക.