വാ​ഹ​നാ​പ​ക​ട​ത്തി​ൽ പരിക്കേറ്റ യു​വാ​വ് മ​രി​ച്ചു
Thursday, March 23, 2023 10:15 PM IST
തൃ​പ്പൂ​ണി​ത്തു​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. എ​രു​മേ​ലി കൊ​ര​ട്ടി ചി​റ​ക്ക​ലാ​ത്ത് സാ​ബി​ൻ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ (ജോ​ക്കു​ട്ട​ൻ - 22) ആ​ണ് മ​രി​ച്ച​ത്. യു​വാ​വ് സ​ഞ്ച​രി​ച്ച കാ​ർ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 10 ഓ​ടെ സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ഇ​രു​ന്പ​നം ട്രാ​ക്കോ കേ​ബി​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​ശേ​ഷം ത​ക​ർ​ന്നി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ക്കു​ട്ട​ൻ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സം​സ്കാ​രം പി​ന്നീ​ട്. മാ​താ​വ്: ജെ​ർ​ളി സാ​ബി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ജൂ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ (വൈ​ദി​ക വി​ദ്യാ​ർ​ഥി), ജു​വ​ൽ സെ​ബാ​സ്റ്റ്യ​ൻ (പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി).