ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യ​ത് നി​യ​മ​പു​സ്ത​കം വി​ല്‍​ക്കു​ന്ന ക​മ്പ​നി​ക്ക്: ടോ​ണി ച​മ്മ​ണി
Thursday, March 23, 2023 12:42 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ ബ​യോ​മൈ​നിം​ഗ് ജോ​ലി​ക​ള്‍​ക്കാ​യി സോ​ണ്‍​ട നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യ​ത് നി​യ​മ​പു​സ്ത​കം വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​ന്‍ മേ​യ​ര്‍ ടോ​ണി ച​മ്മ​ണി. സോ​ണ്‍​ട ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യെ​ന്ന് താ​ന്‍ മു​മ്പ് പ​റ​ഞ്ഞി​രു​ന്നു. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന ചി​ല വാ​ര്‍​ത്ത​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തോ​ടെ ത​ന്‍റെ ആ​രോ​പ​ണം ശ​രി​യെ​ന്ന് തെ​ളി​ഞ്ഞെ​ന്നും ടോ​ണി ച​മ്മ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
മേ​യ​ര്‍, സോ​ണ്‍​ട എം​ഡി രാ​ജ്കു​മാ​ര്‍ ചെ​ല്ല​പ്പ​ന്‍​പി​ള്ള, സി​പി​എം നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ നി​ര​ന്ത​ര​മാ​യി മേ​യ​റു​ടെ ഓ​ഫീ​സി​ലും ലെ​നി​ന്‍ സെ​ന്‍റ​റി​ലും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭ​ഗ​മാ​യാ​ണ് ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യ​ത്. വെ​ങ്ക്ട് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​യ​മ​പു​സ്ത​കം വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് മ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യോ,ബ​യോ​മൈ​നിം​ഗു​മാ​യോ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.
നി​ല​വി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ല. കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ വ​ലി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. സ​ര്‍​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യാ​ണ് സോ​ണ്‍​ട​യ്ക്ക് ബ​യോ​മൈ​നിം​ഗി​നു​ള്ള കാ​ലാ​വ​ധി കോ​ര്‍​പ​റേ​ഷ​ന്‍ നീ​ട്ടി ന​ല്‍​കി​യ​ത്. ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. കൊ​ല്ലം, കൊ​ച്ചി, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ വേ​സ്റ്റ് ടു ​എ​ന്‍​ജി പ്ലാ​ന്‍റി​നും ക​രാ​ര്‍ സോ​ണ്‍​ട​യ്ക്കാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ജ​ര്‍​മ​ന്‍ ക​മ്പ​നി​യു​മാ​യി ചേ​ര്‍​ന്നാ​യി​രു​ന്നു ഈ ​ക​രാ​ര്‍. ജ​ര്‍​മ​ന്‍ ക​മ്പ​നി ന​ല​വി​ല്‍ സോ​ണ്‍​ട​യു​മാ​യി പി​രി​ഞ്ഞു. ഇ​തോ​ടെ ക​രാ​ര്‍ അ​സാ​ധു​വാ​യി.
കൗ​ണ്‍​സി​ല​ര്‍ എം.​ജി. അ​രി​സ്റ്റോ​ട്ടി​ല്‍ രേ​ഖ​ക​ള്‍ ക​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്ക് രേ​ഖാ​മൂ​ലം ന​ല്‍​കി​യ അ​പേ​ക്ഷ പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ലു​ള്ള​തെ​ന്നും ടോ​ണി ച​മ്മ​ണി പ​റ​ഞ്ഞു.