കീ​ഴ്മാ​ട് കേരള ചിക്കൻ സംരംഭത്തിന് അഞ്ചുലക്ഷം
Thursday, March 23, 2023 12:40 AM IST
ആ​ലു​വ:​ കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 46, 36,37, 327 വ​ര​വും 45,51,50,040 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് അ​ശോ​ക​ൻ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​തി ലാ​ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​തി​യ പ​ദ്ധ​തി​ക​ളാ​യി മേ​ക്ക​ര കു​ന്ന് പ​ഞ്ചാ​യ​ത്ത് ഭൂ​മി​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് വീ​ട് നി​ർ​മാ​ണ​ത്തി​ന് ഒരു കോടി, കേ​ര​ള ചി​ക്ക​ൻ സം​രം​ഭ​ത്തി​ന് അഞ്ചുലക്ഷം, ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി നാലു ലക്ഷം, കീ​ഴ്മാ​ട് നി​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് നി​യ​ന്ത്രി​ക്കു​ന്ന ഗ്രാ​മവ​ണ്ടി പ​ദ്ധ​തിയ്ക്കാ​യി നാലു ലക്ഷം, തു​മ്പി​ച്ചാ​ൽ ഫെ​സ്റ്റി​ന്ഒരു ലക്ഷം, ജീ​വി​ത ശൈ​ലി രോ​ഗ പ​രി​ശോ​ധ​ന വാ​ർ​ഡുത​ല ക്യാ​മ്പു​ക​ൾ​ക്കായി 9.5 ലക്ഷം, ബ്ലാ​ക്ക് റൈ​സ് കൃ​ഷി​ക്കാ​യിഒരു ലക്ഷംര, അ​തി​ദരി​ദ്ര​ർ​ക്ക് മ​രു​ന്ന്, ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​യി 3,00,000, വ​നി​താക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 15 ലക്ഷം തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.