യു​വ​തി​യു​ടെ 23 പ​വ​ന്‍ ത​ട്ടി​യെ​ടു​ത്ത കാ​മു​ക​നും സു​ഹൃ​ത്തും കുടുങ്ങി
Wednesday, March 22, 2023 12:37 AM IST
കൊ​ച്ചി: ആ​മ​യു​ടെ പു​റ​ത്ത് പ​ണം വ​ച്ചാ​ല്‍ ഇ​ര​ട്ടി​ക്കു​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് കാ​മു​കി​യു​ടെ 23 പ​വ​ന്‍ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ കാ​മു​ക​നും സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി ചു​രു​ളി​പ​താ​ല്‍ ആ​ല്‍​പ്പാ​റ മു​ഴ​യി​ല്‍ കി​ച്ചു ബെ​ന്നി(23), സു​ഹൃ​ത്ത് രാ​ജ​സ്ഥാ​ന്‍ മി​ലാ​ക്പൂ​ര്‍ സ്വ​ദേ​ശി വി​ശാ​ല്‍ മീ​ണ(28) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ച്ചു ബെ​ന്നി​യെ കു​ണ്ട​ന്നൂ​രി​ലെ വാ​ട​ക​വീ​ട്ടി​ല്‍ നി​ന്നും വി​ശാ​ല്‍ മീ​ണ​യെ ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്നു​മാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍, എ​സ്ഐ മാ​രാ​യ ടി.​എ​സ്. ര​തീ​ഷ്, ആ​ഷി​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കി​ച്ചു​വി​ന്‍റെ കാ​മു​കി​യാ​യ ഇ​ടു​ക്കി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: യു​വ​തി​യും കി​ച്ചു ബെ​ന്നി​യും വി​ശാ​ല്‍ മീ​ണ​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യി നേ​ര​ത്തെ ഒ​രു​മി​ച്ചു ജോ​ലി നോ​ക്കി​യി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ​ത്തി ആ​മ​യു​ടെ മു​ക​ളി​ല്‍ പ​ണം​വ​ച്ച് പ്ര​ത്യേ​ക പൂ​ജ ചെ​യ്താ​ല്‍ പ​ണം ഇ​ര​ട്ടി​ക്കു​മെ​ന്ന് ഇ​വ​ർ യു​വ​തി​യെ വി​ശ്വ​സി​പ്പി​ച്ചു. സ്വ​ര്‍​ണം വി​റ്റ​ശേ​ഷം പ​ണം ആ​മ​യു​ടെ പു​റ​ത്തു​വ​ച്ച് ഇ​ര​ട്ടി​യാ​ക്കാ​മെ​ന്നാ​ണ് കി​ച്ചു ബെ​ന്നി കാ​മു​കി​യോ​ടു പ​റ​ഞ്ഞ​ത്. ഇ​തു പ്ര​കാ​രം പൂ​ജ ചെ​യ്യു​ന്ന​തി​ന്‍റെ യൂ​ട്യൂ​ബ് വീ​ഡി​യോ​യും യു​വ​തി​യെ കാ​ണി​ച്ചു. തു​ട​ർ​ന്ന് യു​വ​തി​യു​ടെ കൈ​യി​ല്‍​നി​ന്ന് സ്വ​ര്‍​ണം വാ​ങ്ങി​യ ശേ​ഷം ഇ​വ​ർ രാ​ജ​സ്ഥാ​നി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
മ​ട്ടാ​ഞ്ചേ​രി​യി​ല്‍ വ​ച്ചാ​ണ് യു​വ​തി​യു​ടെ കൈ​യി​ല്‍​നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ങ്ങ​ള്‍ വാ​ങ്ങി​യ​ത്. സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട യു​വ​തി വ​ഴി​യ​രി​കി​ല്‍​നി​ന്ന് ക​ര​യു​ന്ന​തു ക​ണ്ട​യാ​ളാ​ണ് യു​വ​തി​യെ നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് പ​രാ​തി ന​ല്‍​കി​യ​ത്.