നേ​ത്ര​രോ​ഗ മെ​ഡി​ക്ക​ല്‍ സം​ഘം ബ്ര​ഹ്മ​പു​ര​ത്തേക്ക്
Tuesday, March 21, 2023 12:09 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ വി​ഷ​പ്പു​ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ന​ട​ൻ മ​മ്മൂ​ട്ടി അ​യ​യ്ക്കു​ന്ന ര​ണ്ടാം ഘ​ട്ട മെ​ഡി​ക്ക​ല്‍ സം​ഘം ഇ​ന്നു മു​ത​ല്‍ പ​ര്യ​ട​നം ന​ട​ത്തും. അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ലവ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ര്‍​ന്ന് ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് എ​ത്തു​ന്ന​ത്.
വി​ഷ​പ്പു​ക ഉ​ണ്ടാ​യ ശേ​ഷം നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് ക​ണ്ണു​ക​ള്‍​ക്ക് നീ​റ്റ​ലും ചൊ​റി​ച്ചി​ലും മ​റ്റ് അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന ഇ​ത്ത​രം രോ​ഗി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് മൊ​ബൈ​ല്‍ നേ​ത്ര ചി​കി​ത്സാ സം​ഘ​ത്തി​ന്‍റെ വ​ര​വ്.
നേ​ത്ര വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​പ്‌​റ്റോ​മെ​ട്രി​സ്റ്റ്, ന​ഴ്‌​സ് എ​ന്നി​വ​രും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും അ​ട​ങ്ങി​യ സ​ഞ്ച​രി​ക്കു​ന്ന വൈ​ദ്യ​സ​ഹാ​യ സം​ഘം വീ​ടു​ക​ളി​ല്‍ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.
വ​ട​വു​കോ​ട്, പു​ത്ത​ന്‍​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ലെ ക​രി​മു​ക​ള്‍ പ്ര​ദേ​ശ​ത്ത് ആ​ദ്യ​ദി​ന​വും തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഇ​രു​മ്പ​നം പ്ര​ദേ​ശ​ത്ത് ര​ണ്ടാം ദി​ന​വും മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ തു​ട​ര്‍ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​യും ശ​സ്ത്ര​ക്രി​യ​യും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യ് അ​യി​നി​യാ​ട​ന്‍ പ​റ​ഞ്ഞു. ഫോ​ണ്‍: 9207131117.
ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു​ള്ള മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘം ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം ബ്ര​ഹ്മ​പു​ര​ത്തു സേ​വ​നം ചെ​യ്തി​രു​ന്നു.