സഹോദരൻ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച യുവാവ് മരിച്ചു
Saturday, April 27, 2024 4:14 AM IST
ഇ​രു​ന്പ​നം: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ സ​ഹോ​ദ​ര​ൻ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​രു​ന്പ​നം തൃ​ക്ക​തൃ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ അ​ഖി​ൽ (33) ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് വീ​ട്ടി​ൽ വ​ച്ച് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

അ​നു​ജ​നാ​യ അ​വി​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​മ​ലാ(30)​ണ് അ​ഖി​ലി​നെ ക​ല്ല് കൊ​ണ്ട് ത​ല​യ്ക്കി​ടി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ഖി​ലി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. അ​ക്ര​മ​ത്തി​നു​ശേ​ഷം സ​മീ​പ​ത്തെ വീ​ടി​ന്‍റെ മു​ക​ളി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ അ​ന്നു രാ​ത്രി​യി​ൽ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വ് രു​ഗ്മി​ണി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

ര​ണ്ട് വ​ർ​ഷം മു​ന്പ് പി​താ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ച് കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് അ​മ​ൽ. ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. മ​ദ്യ​പി​ച്ചു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​മ​ലി​ന്‍റെ അ​ടി​യേ​റ്റ് പി​താ​വ് ക​രു​ണാ​ക​ര​ൻ മ​രി​ച്ച​ത്. അ​ഖി​ലി​ന്‍റെ മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.