ഭാ​ര​ത​മാ​താ​യി​ല്‍ അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ്
Saturday, April 27, 2024 4:29 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​ത ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റും ശ്രീ​ല​ങ്ക​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കൊ​ളം​ബോ​യും സം​യു​ക്ത​മാ​യി ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തി. കൊ​ളം​ബോ യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എ​ച്ച്.​ഡി. ക​രു​ണ​ര​ത്‌​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​സ്‌​മോ പൊ​ളി​റ്റ​ന്‍ യു​ഗ​ത്തി​ല്‍ ഇ​ക്ക​ണോ​മി​ക്‌​സി​ന്‍റെ​യും ഫി​നാ​ന്‍​സി​ന്‍റെ​യും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും ഭാ​വി എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ദ്ദേ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഏ​ബ്ര​ഹാം ഓ​ലി​യ​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എം.​ജോ​ണ്‍​സ​ണ്‍, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി. ഹ​രീ​ന്ദ്ര​ന്‍, ഡോ. ​ബി​ജോ​യ് ജോ​സ​ഫ്, ഡോ. ​ദേ​വി ശേ​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​രു സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്രം പു​തു​ക്കി ഒ​പ്പു​വ​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ അ​ക്ഷ​യ് അ​ഗ​ര്‍​വാ​ള്‍, ആ​ന​ന്ദ് കു​രി​യാ​ക്കോ​സ്, സി.​ആ​ര്‍. മ​ഹാ​ദേ​വ​ന്‍ ദി​നേ​ശ് പി. ​ത​മ്പി, സെ​ന്തി​ല്‍ ദേ​വ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.