ക​തി​ർ മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലെത്തി
Saturday, April 27, 2024 4:29 AM IST
കോ​ത​മം​ഗ​ലം: ഗോ​പി​ക​യും ഗോ​കു​ലും ക​തി​ർ മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് എ​ത്തി​യ​ത് പോ​ളിം​ഗ് ബൂ​ത്തി​ൽ. വ​ര​ണ​മാ​ല്യ​വു​മാ​യി ദ​ന്പ​തി​ക​ൾ വി​വാ​ഹ​വേ​ഷ​ത്തി​ൽ ഒ​രു​മി​ച്ച് തി​ര​ക്കി​ട്ടു​ള്ള ആ​ദ്യ യാ​ത്ര പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കാ​യി​രു​ന്നു. നെ​ല്ലി​ക്കു​ഴി പൊ​ലി​യ​കു​ന്ന​ത്ത് ഗോ​കു​ൽ ത​ങ്ക​പ്പ​നും നാ​ടു​കാ​ണി തോ​ണി​ക​ണ്ടം ക​ല്ലു​ങ്ക​ൽ ഗോ​പി​ക ഗോ​പാ​ല​നും ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ലെ തി​ര​ക്കി​നി​ട​യി​ലും ഇ​രു​വ​രും വോ​ട്ട് ചെ​യ്യാ​ൻ സ​മ​യം ക​ണ്ടെ​ത്തി. ഗോ​കു​ൽ തൃ​ക്കാ​രി​യൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്തു.

ഗോ​പി​ക മ​ല​യി​ൻ​കീ​ഴ് കൊ​വേ​ന്ത​പ​ടി​യി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ഗോ​കു​ലി​നൊ​പ്പം തൃ​ക്കാ​രി​യൂ​രി​ലെ ത്തി​യ​ത്. വി​വാ​ഹ​ദി​ന​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന് ഗോ​പി​ക ഗോ​കു​ൽ ദ​ന്പ​തി​മാ​ർ പ​റ​ഞ്ഞു.