മി​ക​ച്ച റോ​ഡ് ട്രാ​ഫി​ക് സം​സ്‌​കാ​ര​ത്തി​ന് "ടി​എ​സ്പി' കാ​മ്പ​യി​നു​മാ​യി മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പ്
Sunday, March 19, 2023 12:55 AM IST
കൊ​ച്ചി: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന ടി​എ​സ്പി ക​ള്‍​ച്ച​ര്‍ ഓ​ണ്‍ റോ​ഡ് ട്രാ​ഫി​ക് കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ള​മ​ശേ​രി രാ​ജ​ഗി​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇന്ന് വൈ​കു​ന്നേ​രം 4.30നു ​ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു കാ​ന്പ​യി​ൻ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ധ്യ​മേ​ഖ​ല ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ്ണ​ര്‍ ഷാ​ജി മാ​ധ​വ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം ആ​ധാ​ര​മാ​ക്കി മ​മ്മൂ​ട്ടി ഉ​ള്‍​പ്പ​ടെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ആ​റു ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​കാ​ശ​നം കൊ​ച്ചി ക​പ്പ​ല്‍​ശാ​ല എം​ഡി മ​ധു എ​സ്. നാ​യ​ര്‍ നി​ര്‍​വ​ഹി​ക്കും. ന​ടി മ​ഞ്ജു വാ​ര്യ​ര്‍ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും.