ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​നം: ‘മ​ന്ത്രി വാ​ക്കു പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​രം'
Thursday, February 9, 2023 12:39 AM IST
കൊ​ച്ചി: ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​നം മൂ​ന്നു മാ​സ​ത്തി​ന​കം സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ല്‍ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ 27ന് ​ഗ​താ​ഗ​ത മ​ന്ത്രി വൈ​പ്പി​നി​ലെ​ത്തി​യാ​ണ് ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​നം മൂ​ന്ന് മാ​സ​ത്തി​ന​കം സാ​ധ്യ​മാ​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്. മ​ന്ത്രി ഉ​റ​പ്പ് പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം തി​ക​യു​ന്ന ദി​വ​സം നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സ​മി​തി ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ ജെ. ​മാ​മ്പി​ള്ളി സ​മ​ര​പ്ര​ഖ്യാ​പ​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​മാ​യി ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ത്ത​ത് മൂ​ലം ച​ങ്ങ​ല​യി​ല്‍ ബ​ന്ധി​ത​രാ​യ വൈ​പ്പി​ന്‍ ജ​ന​ത​യെ​യും ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​നം സാ​ധ്യ​മാ​യാ​ല്‍ ച​ങ്ങ​ല​യു​ടെ ബ​ന്ധ​ന​ത്തി​ല്‍ മോ​ചി​ത​രാ​കു​ന്ന വൈ​പ്പി​ന്‍ ജ​ന​ത​യെ​യും മാ​ജി​ക്കി​ലൂ​ടെ മ​ജീ​ഷ്യ​ന്‍ ജോ​ണ്‍ ജെ. ​മാ​മ്പി​ള്ളി അ​വ​ത​രി​പ്പി​ച്ചു. സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് ന​രി​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.