ഭയം നിഴലിക്കുന്ന ബസ് സ്റ്റാൻഡ്
Wednesday, February 8, 2023 12:41 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ആ​ശ്ര​മം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്നു. സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ മ​ദ്യ​പാ​നി​ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​മ​ട​ങ്ങു​ന്ന സം​ഘം ഇ​വി​ടം കൈ​യ​ട​ക്കു​ക​യാ​ണ്. ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രും മോ​ഷ്ടാ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​യ​ർ​ന്നി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റി​രു​ന്നു. ചാ​ലി​ക്ക​ട​വ് പാ​ട​ത്ത് രാ​ജ​നാ​ണ് (53) കു​ത്തേ​റ്റ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ക്ക​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം അ​ബി ല​ത്തീ​ഫി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മൂ​വാ​റ്റു​പു​ഴ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​ന്നു​പോ​കു​ന്ന സ്വ​കാ​ര്യ സ്റ്റാ​ന്‍​ഡി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ്റ്റാ​ന്‍​ഡി​ൽ എ​ത്തു​ന്ന സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളെ​യും സ്ത്രീ​ക​ളെ​യും ശ​ല്യം ചെ​യ്യു​ന്ന​തും പ​തി​വാ​ണെ​ന്ന് പ​രാ​തി​യു​യ​ർ​ന്നി​ട്ടു​ണ്ട്. ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ മ​ദ്യ​പാ​നി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റും.
മ​ദ്യ​പി​ച്ച് ലെ​ക്കു​കെ​ട്ട് ഉ​ടു​തു​ണി പോ​ലു​മി​ല്ലാ​തെ കി​ട​ക്കു​ന്ന കാ​ഴ്ച പ​തി​വാ​ണ്. രാ​ത്രി പ​ത്തു​വ​രെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. ഇ​വ​രെ​ല്ലാം ഭ​യ​പ്പാ​ടോ​ടെ​യാ​ണ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്. സ്റ്റാ​ന്‍​ഡി​നു​ള്ളി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​താ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്ക് ഗു​ണ​ക​ര​മാ​കാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.