കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പ്രി​ന്‍​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ച്ചു
Monday, February 6, 2023 11:53 PM IST
കൊ​ച്ചി: പി​ടി​എ​യു​ടെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ അ​യ്യ​പ്പ​ൻ​കാ​വ് എ​സ്എ​ൻ​എ​ച്ച്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ന്‍​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ച്ചു. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്‌​കൂ​ളി​ല്‍ കൊ​ണ്ടു​വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൈ​യി​ല്‍ നി​ന്ന് 1000 രൂ​പ നി​ര്‍​ബ​ന്ധി​ത പി​ടി​എ ഫ​ണ്ട് ഈ​ടാ​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ഓ​ഫീ​സി​ല്‍ നി​ന്നിറ​ങ്ങി​പ്പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​സി​ന്‍​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു.
ര​ണ്ടു വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കൈ​യി​ല്‍ നി​ന്ന് പ്രി​ന്‍​സി​പ്പ​ൽ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ​ത്തി ക്ഷ​മാ​പ​ണം ന​ട​ത്തി​യി​ട്ടും പ്രി​ന്‍​സി​പ്പ​ല്‍ വീ​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ലെ​ന്നും പ​റ​യു​ന്നു. തു​ട​ര്‍​ന്നാ​ണ് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ട​പെ​ട്ട​ത്.സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ന്ന അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ഉ​പാ​ധി​ക​ളി​ല്ലാ​തെ ഫോ​ണ്‍ വി​ട്ടു​കൊ​ടു​ക്കാ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ത​യാ​റാ​യി. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ദു​രു​പ​യോ​ഗം വ്യാ​പ​ക​മാ​യ​തോ​ടെ അ​ധ്യാ​പ​ക​രും പി​ടി​എ പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്ന് സ്‌​കൂ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് വി​ല​ക്കി​യി​രു​ന്നു. ലം​ഘി​ക്കു​ന്ന​വ​രി​ല്‍ നി​ന്ന് പി​ടി​എ ഫ​ണ്ട് ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫൈ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
ഉ​പ​രോ​ധ​ത്തി​ന് ആ​ന​ന്ദ് കെ. ​ഉ​ദ​യ​ന്‍, അ​ഡ്വ. സ​ഫ​ല്‍ വ​ലി​യ​വീ​ട​ന്‍, ന​യ​ന്‍ സോ​ള​മ​ന്‍, ഹെ​യി​ന്‍​സ് ക​നീ​ഷ്, രാ​ജീ​വ് പാ​ട്രി​ക്, അ​ഡ്വ. മു​ഹ​മ്മ​ദ് ഹ​സീ​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.