പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം
Sunday, February 5, 2023 11:52 PM IST
കോ​ത​മം​ഗ​ലം: സം​സ്ഥാ​ന​ത്തെ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി മേ​ഖ​ല​യെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​നാ ന​ട​പ​ടി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഐ​ൻ​ടി​യു​സി) കോ​ത​മം​ഗ​ലം താ​ലൂ​ക്ക് പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​ല​ക്ക​യ​റ്റം കാ​ര​ണം മോ​ട്ടോ​ർ തൊ​ഴി​ലാ​ളി മേ​ഖ​ല സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന, വാ​ഹ​ന​ങ്ങ​ളു​ടെ സ്പെ​യ​ർ പാ​ർ​ട്സു​ക​ളു​ടെ വി​ല​വ​ർ​ധ​ന, വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി​യും ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ തു​ക വ​ർ​ധ​ന​യും മൂ​ലം മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​കെ അ​വ​താ​ള​ത്തി​ൽ ആ​യി​രി​ക്കു​ക​യാ​ണ്.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​തൊ​രു​വി​ധ സം​ര​ക്ഷ​ണ​വും ന​ൽ​കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ​ൻ കെ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ട്ടോ​ർ തൊ​ഴി​ലാ​ളി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ചി​റ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ൽ​സ​ണ്‍ തോ​മ​സ്, അ​ബൂ മൊ​യ്തീ​ൻ, റോ​യ് കെ. ​പോ​ൾ, ച​ന്ദ്ര​ലേ​ഖ ശ​ശി​ധ​ര​ൻ, സീ​തി മു​ഹ​മ്മ​ദ്, ജെ​യിം​സ് കോ​റ​ന്പേ​ൽ, സു​രേ​ഷ് ആ​ല​പ്പാ​ട്ട്, ശ​ശി കു​ഞ്ഞു​മോ​ൻ, ബേ​സി​ൽ ത​ണ്ണി​ക്കോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.