ചെ​റാ​യി പൂ​രം: വൈ​പ്പി​നിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, February 5, 2023 12:35 AM IST
ചെ​റാ​യി: ചെ​റാ​യി പൂ​ര​ത്തോ​ടും തൈ​പ്പൂ​യ​ത്തോ​ടും അ​നു​ബ​ന്ധി​ച്ച് ഇ​ന്നും നാ​ളെ​യും വൈ​പ്പി​ൻ സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ ബീ​ച്ച് റോ​ഡ് വ​ഴി തി​രി​ച്ചു​വി​ടും. ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യും നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും വൈ​കി​ട്ട് മൂ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​മാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.
കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്ത് നി​ന്ന് മാ​ല്യ​ങ്ക​ര പാ​ലം വ​ഴി വ​രു​ന്ന എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മാ​ണി ബ​സാ​റി​ൽ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ഐ​ആ​ർ വ​ള​വ്-​പു​ലി​മു​ട്ട് ബീ​ച്ച് റോ​ഡ് വ​ഴി പ​ള്ള​ത്താം​കു​ള​ങ്ങ​ര​യി​ൽ എ​ത്തി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞു പോ​ക​ണം.
വൈ​പ്പി​ൻ ഭാ​ഗ​ത്തു​നി​ന്നും പ​റ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ള്ള​ത്താം​കു​ള​ങ്ങ​ര നി​ന്നും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് കു​ഴു​പ്പി​ള്ളി ബീ​ച്ച് റൂ​ട്ടി​ലൂ​ടെ യാ​ത്ര ചെ​യ്തു ചെ​റാ​യി ബീ​ച്ച് ജം​ഗ്ഷ​നി​ൽ നി​ന്ന് തി​രി​ഞ്ഞ് ചെ​റാ​യി ദേ​വ​സ്വം ന​ട​വ​ഴി പോ​കാ​വു​ന്ന​താ​ണ്.