ബി​എ​സ്‌​സി എം​എ​ൽ​ടി കോ​ഴ്സ് തുടങ്ങി
Sunday, February 5, 2023 12:35 AM IST
കോ​ത​മം​ഗ​ലം: സെ​ന്‍റ് ജോ​സ​ഫ്സ് ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് എ​ന്ന പേ​രി​ൽ നാ​ലു വ​ർ​ഷ​ത്തെ ബി​രു​ദം ബി​എ​സ്‌​സി എം​എ​ൽ​ടി കോ​ഴ്സ് ആ​രം​ഭി​ച്ചു. നാ​ട്ടി​ലും വി​ദേ​ശ​ത്തും നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന കോ​ഴ്സി​ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​സ്മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ, സി​സ്റ്റ​ർ ജോ​ബി, ന​ഗ​ര​സ​ഭാം​ഗം ജോ​സ് വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. റോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.