ആ​ലു​വ​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു നേരെ യൂ​ത്ത് കോ​ൺ​ഗ്ര​സിന്‍റെ ക​രി​ങ്കൊ​ടി
Saturday, February 4, 2023 12:12 AM IST
ആ​ലു​വ: കേ​ന്ദ്ര, സം​സ്ഥാ​ന ബ​ജ​റ്റു​ക​ൾ ജ​ന​വി​രു​ദ്ധ​മെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ക്കു​ന്ന​തി​നി​ടെ ആ​ലു​വ​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി. ഇ​ന്ന​ലെ വൈ​കി​ട്ട് 6.45ഓ​ടെ ആ​ലു​വ ബൈ​പാ​സി​ന് സ​മീ​പ​മായിരുന്നു സം​ഭ​വം.
പ​മ്പ് ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ജാ​ഥ ബൈ​പാ​സി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കെ ഇ​തേ റോ​ഡി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി ആ​ലു​വ പാ​ല​സി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. അ​ഞ്ച് പ്ര​വ​ർ​ത്ത​ക​രെ ആ​ലു​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.