പ​ക​ല്‍ ക​ളി​പ്പാ​ട്ട ക​ച്ച​വ​ടം, വൈ​കി​ട്ട് ബ്രൗ​ണ്‍ ഷു​ഗ​ര്‍ വി​ല്പ​ന; ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി പി​ടി​യി​ല്‍
Friday, February 3, 2023 12:19 AM IST
കൊ​ച്ചി: സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും ക​ളി​പ്പാ​ട്ട​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി പി​ടി​യി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബ​റേ​ലി സ്വ​ദേ​ശി വി​പി​ന്‍ കു​മാ​ര്‍ റ​സ്‌​തോ​ജി (മി​ങ്കു ഭാ​യ്) (70) ആ​ണ് എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും 60 ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന മു​ന്തി​യ ഇ​നം 4.5 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും പി​ടി​ച്ചെ​ടു​ത്തു.
കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. തേ​വ​ര ഡീ​വ​ര്‍ റോ​ഡി​ന് സ​മീ​പം ക​സ്തൂ​ര്‍​ബ ന​ഗ​റി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ സ്ഥി​ര​മാ​യി യു​വ​തി യു​വാ​ക്ക​ള്‍ ഇ​യാ​ളെ കാ​ണാ​നാ​യി വ​ന്നു​പോ​കു​ന്നു എ​ന്ന വി​വ​രം സി​റ്റി മെ​ട്രോ ഷാ​ഡോ​യ്ക്കും എ​റ​ണാ​കു​ളം ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​നും ല​ഭി​ച്ചി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളു​ടെ​യ​ടു​ത്തേ​ക്ക് എ​ക്‌​സൈ​സ് സം​ഘം വേ​ഷം മാ​റി​യാ​ണ് എ​ത്തി​യ​ത്.
ഇ​യാ​ളു​ടെ പ​ക്ക​ല്‍ ബ്രൗ​ണ്‍ ഷു​ഗ​ര്‍ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ സം​ഘം ബ്രൗ​ണ്‍ ഷു​ഗ​റി​ന് വി​ല​പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ചു. ഇ​തു​പ​യോ​ഗി​ക്കേ​ണ്ട വി​ധ​വും വി​പി​ന്‍ കു​മാ​ര്‍ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന് പ​റ​ഞ്ഞു ന​ല്‍​കി. ഇ​തി​നി​ടെ ആ​വ​ശ്യ​ക്കാ​രി​യാ​യി എ​ത്തി​യ​ത് എ​ക്‌​സൈ​സ് ആ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ഇ​യാ​ള്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സം​ഘം പി​ടി​കൂ​ടി.
ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ്രൗ​ണ്‍ ഷു​ഗ​ര്‍ പാ​യ്ക്ക​റ്റു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. മി​ല്ലി ഗ്രാം ​മാ​ത്രം തു​ക്കം വ​രു​ന്ന ഒ​രു ചെ​റു പൊ​തി​ക്ക് 1500 രൂ​പ​യാ​ണ് ഇ​യാ​ള്‍ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​വ വി​ല്പ​ന​യ്ക്കാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ പ​റ​ഞ്ഞു.
"മി​ങ്കു ബാ​പ്പു' എ​ന്ന പേ​രി​ലാ​ണ് ഇാ​യാ​ള്‍ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ന് പി​ന്നി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ണ്ടേ​യെ​ന്നും ബ്രൗ​ണ്‍ ഷു​ഗ​ര്‍ ഇ​യാ​ള്‍ എ​വി​ടെ​നി​ന്ന് കി​ട്ടി​യെ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.