അ​ങ്ക​മാ​ലി ല​യ​ണ്‍​സ് ക്ല​ബ് ജൂ​ബി​ലി സ​മാ​പ​നം മൂ​ന്നി​ന്
Wednesday, February 1, 2023 12:12 AM IST
കൊ​ച്ചി: അ​ങ്ക​മാ​ലി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും അ​മ്പ​തു സു​വ​ര്‍​ണ മം​ഗ​ല്യം 2023- വി​വാ​ഹ സ​ഹാ​യ​വി​ത​ര​ണ​വും മൂ​ന്നി​നു വൈ​കു​ന്നേ​രം ആ​റി​ന് ക​റു​കു​റ്റി അ​ഡ്‌​ല​ക്‌​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. കേ​ര​ള ലോ​കാ​യു​ക്ത​യും മു​ന്‍ സു​പ്രീം കോ​ട​തി ജ​ഡ്ജി​യു​മാ​യ ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ല​യ​ണ്‍​സ് ക്ല​ബ് മു​ന്‍ അ​ന്ത​ര്‍​ദേ​ശീ​യ ഡ​യ​റ​ക്ട​ര്‍ ആ​ര്‍. സ​മ്പ​ത്ത് ജൂ​ബി​ലി സോ​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്യും. ല​യ​ണ്‍ 318 സി ​ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ജോ​സ​ഫ് കെ. ​മ​നോ​ജ്, റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ, സി​നി​മ താ​ര​വും ന​ര്‍​ത്ത​കി​യു​മാ​യ ആ​ശാ ശ​ര​ത്, ഫാ. ​ഡേ​വി​സ് ചി​റ​മേ​ല്‍, അ​ങ്ക​മാ​ലി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു തോ​മ​സ്, ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ഡൊ​റോ​ത്തി​യ വോ​ള്‍​ഗ​ര്‍​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പ​ടെ​യു​ള്ള 26 അം​ഗ​സം​ഘ​വും പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്നു​ണ്ട്. സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​ന യോ​ഗ​ത്തി​ല്‍ അ​മ്പ​തു സു​വ​ര്‍​ണ മം​ഗ​ല്യ ദ​മ്പ​തി​ക​ള്‍​ക്ക് ഒ​രു ല​ക്ഷ രൂ​പ വീ​തം​വ​രു​ന്ന വി​വാ​ഹ സ​ഹാ​യ​വും വ​സ്ത​ങ്ങ​ളും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​ങ്ക​മാ​ലി ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ കു​മാ​ര്‍, സെ​ക്ര​ട്ട​റി ടി.​വി. സ​ജി, ട്ര​ഷ​റ​ര്‍ അ​ജോ​ഷ് കെ. ​ജോ​യ്, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പീ​റ്റ​ര്‍ തെ​റ്റ​യി​ല്‍, സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ മു​ണ്ടാ​ട​ന്‍, ക​ണ്‍​വീ​ന​ര്‍ ടോ​മി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.