വൈ​പ്പി​ൻ സ​ർ​വീ​സി​നു വി​ല്ല​നാ​യി ഡോ​ൾ​ഫി​ൻ മൂ​റിം​ഗ്
Wednesday, February 1, 2023 12:11 AM IST
വൈ​പ്പി​ൻ: വ​ലി​യ റോ ​റോ ജ​ങ്കാ​റാ​യ ആ​ദി​ശ​ങ്ക​ര​യു​ടെ വൈ​പ്പി​നി​ൽ നി​ന്നു​ള്ള സ​ർ​വീ​സി​നു വി​ല്ല​നാ​കു​ന്ന​ത് വൈ​പ്പി​ൻ റോ-​റോ ജെ​ട്ടി​യി​ലെ ഡോ​ൾ​ഫി​ൻ മൂ​റിം​ഗ്. ചെ​റി​യ ജ​ങ്കാ​റു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി തീ​ര​ത്ത് അ​ടു​പ്പി​ക്കു​ന്ന​തി​നും കെ​ട്ടി​നി​ർ​ത്തു​ന്ന​തി​നു​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളാ​ണി​വ. ഇ​ത് പൊ​ളി​ച്ചു നീ​ക്കു​ക​യോ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​ക​യോ ചെ​യ്താ​ൽ ആ​ദി​ശ​ങ്ക​ര അ​നാ​യാ​സേ​ന വൈ​പ്പി​ൻ ജെ​ട്ടി​യി​ൽ അ​ടു​പ്പി​ക്കാ​നാ​കു​മെ​ന്നും ഈ ​റൂ​ട്ടി​ലെ യാ​ത്രാ​ദു​രി​തം കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നും പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ല്ലാ​തെ ഈ ​ജ​ങ്കാ​ർ ബോ​ൾ​ഗാ​ട്ടി​യി​ൽ​നി​ന്നു സ​ർ​വീ​സ് ന​ട​ത്തി​യി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.
ഫോ​ർ​ട്ടു​കൊ​ച്ചി- വൈ​പ്പി​ൻ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന ര​ണ്ടു റോ ​റോ ജ​ങ്കാ​റു​ക​ളി​ൽ ഒ​ന്നാ​യ സേ​തു​സാ​ഗ​ർ-1 ക​ഴി​ഞ്ഞ ന​വം​ബ​ർ 13 മു​ത​ൽ യ​ന്ത്ര​ത്ത​ക​രാ​ർ​മൂ​ലം സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ഒ​രു ജ​ങ്കാ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ർ​വ്വീ​സി​നു​ള്ള​ത്. ത​ക​രാ​റി​ലാ​യ ജ​ങ്കാ​റി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​യും ഫി​റ്റ്ന​സ് ജോ​ലി​ക​ളും അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നാ​ൽ ഇ​വി​ടെ യാ​ത്രാ​ദു​രി​തും പ​തി​ന്മ​ട​ങ്ങാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ആ​ദി​ശ​ങ്ക​ര എ​ന്ന വ​ലി​യ റോ ​റോ ജ​ങ്കാ​ർ ബോ​ൾ​ഗാ​ട്ടി​യി​ൽ​നി​ന്നു ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വൈ​പ്പി​നി​ൽ ആ​ദി​ശ​ങ്ക​ര റോ ​റോ അ​ടു​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​വാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ച​മ്മ​ണി, സെ​ക്ര​ട്ട​റി ജെ​യിം​സ് ത​റ​മേ​ൽ എ​ന്നി​വ​ർ നി​വേ​ദ​ന​ത്തി​ലൂ​ടെ മേ​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടത്.