പ​ണ്ട​പ്പി​ള്ളി​യി​ൽ ത​ക​ർ​ന്ന ക​നാ​ൽ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം
Wednesday, February 1, 2023 12:11 AM IST
ആ​ര​ക്കു​ഴ: പ​ണ്ട​പ്പി​ള്ളി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ന്ന എം​വി​ഐ​പി ക​നാ​ലി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കി​സാ​ൻ സ​ഭ മാ​റാ​ടി പ്രാ​ദേ​ശി​ക സ​ഭ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ക​നാ​ൽ ത​ക​ർ​ന്ന​തോ​ടെ മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ ക​ന​ത്ത​തോ​ടെ പ്ര​ദേ​ശ​ത്തെ ഹെ​ക്ട​ർ ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി​യും പ​ച്ച​ക്ക​റി കൃ​ഷി, തെ​ങ്ങ്, ജാ​തി, വാ​ഴ, പൈ​നാ​പ്പി​ൾ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ഉ​ണ​ങ്ങി പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. ക​നാ​ൽ നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി വെ​ള്ളം തു​റ​ന്നു വി​ട​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മാ​റാ​ടി പി.​വി. അ​ബ്രാ​ഹം സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം കി​സാ​ൻ സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​ൻ​സ​ൻ ഇ​ല്ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​ര​ജ് പി. ​അ​ബ്രാ​ഹം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കി​സാ​ൻ സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ പൂ​മ​റ്റം, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഒ.​സി. ഏ​ലി​യാ​സ്, മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം സി.​സി. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പ്രി​ൻ​സ് ആ​നി​ക്കാ​ട് (പ്ര​സി​ഡ​ന്‍റ്), സു​ധീ​പ് പാ​ല​മൂ​ട്ടി​ൽ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.