ആ​ലു​വ ബാ​ങ്കേ​ഴ്സ് ക്ല​ബി​ന് നാലാംവട്ടവും അ​വാ​ർ​ഡ്
Monday, January 30, 2023 11:56 PM IST
ആ​ലു​വ: സ്റ്റേ​റ്റ് ഫോ​റം ഓ​ഫ് ബാ​ങ്കേ​ഴ്സ് ക്ല​ബ് കേ​ര​ള​യു​ടെ മി​ക​ച്ച ബാ​ങ്കേ​ഴ്സ് ക്ല​ബി​നു​ള്ള പു​ര​സ്കാ​രം ഈ ​വ​ർ​ഷ​വും ആ​ലു​വ ബാ​ങ്കേ​ഴ്സ് ക്ല​ബി​ന് ല​ഭി​ച്ചു. കേ​ര​ള​ത്തി​ലെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ ക്ല​ബി​നു​ള്ള അ​വാ​ർ​ഡാ​ണ് ഇ​ക്കു​റി ആ​ലു​വ ബാ​ങ്കേ​ഴ്സ് ക്ല​ബ് ക​ര​സ്ഥ​മാ​ക്കി​യ​ത്.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​യ്, സെ​ക്ര​ട്ട​റി പി.​കെ. ശ്രീ​ധ​ര​ൻ പി​ള്ള, ട്ര​ഷ​റ​ർ സ​ന​ൽ പോ​ൾ അ​ഗ​സ്റ്റി​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എം.​കെ. അ​ശോ​ക​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പ് എം​ഡി അ​ദീ​ബ് അ​ഹ​മ്മ​ദി​ൽ നി​ന്നും അ​വാ​ർ​ഡ് ഏ​റ്റു വാ​ങ്ങി. കൊ​ച്ചി​യി​ലെ ലേ ​മെ​റീ​ഡി​യ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ക്ല​ബ് ഈ ​അ​വാ​ർ​ഡ് നേ​ടു​ന്ന​ത്.