ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രേ അ​സ​ഭ്യം; രണ്ടു പേർക്കെതിരേ കേ​സെ​ടു​ത്തു
Monday, January 30, 2023 11:52 PM IST
കാ​ക്ക​നാ​ട്: ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​സ​ഭ്യ​വീ​ഡി​യോ പ​ങ്കു​വ​ച്ച ര​ണ്ടു പേ​രെ കൊ​ച്ചി സി​റ്റി സൈ​ബ​ർ ഡോം ​പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ​പ്ര​സാ​ദ് (59), വി​വേ​ക് (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചി​ത്രം ‘മു​കു​ന്ദ​ൻ ഉ​ണ്ണി അ​സോ​സി​യേ​റ്റ്സി'​നെ വി​മ​ർ​ശി​ച്ചു കൊ​ണ്ട് ഇ​ട​വേ​ള ബാ​ബു രം​ഗ​ത്തു​വ​ന്നി​രു​ന്നു. സി​നി​മ മു​ഴു​വ​ൻ നെ​ഗ​റ്റീ​വ് ആ​ണെ​ന്നും ഈ ​സി​നി​മ​യ്ക്ക് എ​ങ്ങ​നെ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തു​മെ​ന്നു​മാ​യി​രു​ന്നു ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ പ്ര​തി​ക​ര​ണം.
ഈ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ നാ​ലു ദി​വ​സം മു​ന്പാ​ണ് യു​വാ​ക്ക​ൾ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ഇ​ട​വേ​ള ബാ​ബു​വി​നെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞു​കൊ​ണ്ട് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ൻ സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
ത​ന്നെ​യും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യെ​യും അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യു​വാ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം അ​റ​സ്റ്റു​ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു.