തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭയിൽ അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു
Monday, January 30, 2023 11:52 PM IST
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭയിൽ ഇടതുഭരണ​സ​മി​തി​ക്കെ​തി​രേ ബി​ജെ​പി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​മേ​യം ച​ർ​ച്ച​യ്‌​ക്കെ​ടു​ക്കേ​ണ്ട കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ന്നും ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി.
ബി​ജെ​പി, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ച​ർ​ച്ച​യി​ലേ​യ്ക്ക് ക​ട​ന്നു​വെ​ങ്കി​ലും പി​ന്നീ​ട്, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​ട്ടു നി​ൽ​ക്കാ​നു​ള്ള തീ​രു​മാ​ന​മ​റി​യി​ച്ച് യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ പ്ര​ധാ​ന റോ​ൾ ഉ​ള്ള യു​ഡി​എ​ഫ് പ്ര​മേ​യ​ത്തെ അ​നുകൂ​ലി​ക്കു​ക​യും പ്ര​തി​കൂ​ലി​ക്കു​ക​യും ചെ​യ്യാ​ത്ത നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ങ്കി​ലും ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ മു​ഴു​വ​നാ​യും കൗ​ൺ​സി​ൽ ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ യു​ഡി​എ​ഫി​ന്‍റെ ന​യ​ത്തി​ന് പ്ര​സ​ക്തി​യി​ല്ലാ​താ​യി.
49 അം​ഗ കൗ​ൺ​സി​ലി​ൽ എ​ൽ​ഡി​എ​ഫ്-23, ബി​ജെ​പി-17, യു​ഡി​എ​ഫ്-​എ​ട്ട്, സ്വ​ത​ന്ത്ര​ൻ-​ഒ​ന്ന് എ​ന്ന​താ​ണ് ഇ​വി​ടു​ത്തെ ക​ക്ഷി​നി​ല. അ​വി​ശ്വാ​സ ച​ർ​ച്ച​യ്ക്ക് ശേ​ഷം എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​ം ന​ട​ത്തി. ബി​ജെ​പി​യു​ടെ അ​വി​ശ്വാ​സ നോ​ട്ടീ​സ് വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് പ​ത്രസ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ര​മ സ​ന്തോ​ഷ് പ​റ​ഞ്ഞു. പാവ ഭരണമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തി.