ചാ​ത്തേ​ടം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു
Tuesday, January 24, 2023 11:57 PM IST
പ​റ​വൂ​ർ: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ന​ട​ന്നു​വ​ന്ന പു​ത്ത​ൻ​വേ​ലി​ക്ക​ര ചാ​ത്തേ​ടം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 50ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​ജോ​ർ​ജ് പാ​ട​ശേ​രി, ഫാ. ​വി​ൻ​സ​ന്‍റ് വ​ട​ക്കേ​ട​ത്ത്, ഒ​ട്ടേ​റെ ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ ഫാ. ​വ​ർ​ഗീ​സ് ത​ണ്ണി​യ​ത്ത് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
അ​ധ്യാ​പ​ക​രാ​യ ട്രീ​സ ജ​യി​നി, എം.​എ​ഫ്. ലി​സി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സേ​വ്യ​ർ പു​തു​ശേ​രി, ഫാ. ​ഷി​ജു ക​ല്ല​റ​ക്ക​ൽ, നി​ത സ്റ്റാ​ലി​ൻ, എ​റ​ണാ​കു​ളം ഡി​ഡി ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ, എ​ഇ​ഒ സി.​എ​സ്. ജ​യ​ദേ​വ​ൻ, വാ​ർ​ഡം​ഗം പി.​എ​ൽ. ഫ്രാ​ൻ​സി​സ്, ഷൈ​ബി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഷി​ബു സ്കൂ​ൾ ലീ​ഡ​ർ കെ.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.