ഡെ​ൻ​മാ​ർ​ക്ക് ടീ​മി​ന്‍റെ പ്ലെയ​ർ എ​ക്സ്കോ​ർ​ട്ടാ​യി മ​ല​യാ​ളി ബാ​ല​ൻ
Thursday, December 8, 2022 12:13 AM IST
മൂ​വാ​റ്റു​പു​ഴ: ഖ​ത്ത​ർ വേ​ൾ​ഡ് ക​പ്പ് മ​ത്സ​ര​ത്തി​ൽ ഡെ​ൻ​മാ​ർ​ക്ക് ടീ​മി​ന്‍റെ പ്ലെയ​ർ എ​ക്സ്കോ​ർ​ട്ടാ​യി മ​ല​യാ​ളി ബാ​ല​ൻ. മൂ​വാ​റ്റു​പു​ഴ ക​ല്ലൂ​ക്കാ​ട് സ്വ​ദേ​ശി റോ​ജ​ർ ജോ​ർ​ജാ​ണ് പ്ലെയ​ർ എ​സ്കോ​ർ​ട്ട്. ലോ​ക​ക​പ്പ് ഒ​ന്നാം റൗ​ണ്ടി​ലെ ഡെ​ൻ​മാ​ർ​ക്ക് -ടു​ണീ​ഷ്യ മ​ത്സ​ര​ത്തി​ൽ ഡെ​ൻ​മാ​ർ​ക്ക് നാ​ഷ​ണ​ൽ ടീ​മി​ലും, മാ​ഞ്ച​സ്റ്റ​ർ യൂ​ണൈ​റ്റ​ഡി​ലും ബൂ​ട്ട് അ​ണി​യു​ന്ന ക്രി​സ്റ്റ​ൻ എ​റി​ക്സ​ണ്‍​ന്‍റെ കൂ​ടെ ചേ​ർ​ന്നു​നി​ന്ന് ഡെ​ൻ​മാ​ർ​ക്ക് ദേ​ശീ​യ ഗാ​നം കേ​ൾ​ക്കാ​ൻ റോ​ജ​ർ ജോ​ർ​ജി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. റോ​ജ​റി​ന്‍റെ ഇ​ഷ്ട​താ​ര​മാ​ണ് എ​റി​ക്സ​ണ്‍. ഡെ​ൻ​മാ​ർ​ക്കി​ന്‍റെ കാ​സ്പ​ർ ഡോ​ൾ​ബ​ർ​ഗി​ന് വേ​ണ്ടി​യാ​ണ് പി​എ​സ്ജി ഖ​ത്ത​ർ അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് പ​രി​ശീ​ല​നം നേ​ടു​ന്ന റോ​ജ​ർ പ്ലെയ​ർ എ​സ്കോ​ർ​ട്ടാ​യ​ത്. ഖ​ത്ത​റി​ൽ നോ​ബി​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ റോ​ജ​ർ ലി​ജോ ജോ​ർ​ജ്-​ജോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. റോ​ജ​ർ ഫെ​ഡ​റി​ന്‍റെ ആ​രാ​ധ​ക​നാ​യ പി​താ​വ് മ​ക്ക​ൾ​ക്ക് പേ​രി​ട്ട​ത് സ്പോ​ർ​ട്സി​നെ സ്നേ​ഹി​ക്കു​ന്ന​തി​നാ​ലാ​ണ്. പി​താ​വ് ലി​ജോ​യു​ടെ സ്വ​പ്ന​മാ​ണ് മ​ക്ക​ളെ കാ​യി​ക രം​ഗ​ത്തേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക​യെ​ന്ന​ത്. മാ​താ​വ് ജോ​ളി​യു​ടെ പി​ന്തു​ണ​യു​മു​ണ്ട്. ലി​ജോ ജോ​ർ​ജ് ഫി​ഫാ വോ​ള​ണ്ടി​യ​ർ കൂ​ടി​യാ​ണ്. സാ​വി​യോ ജോ​ർ​ജ് റോ​ജ​റി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ്.