‘ഭീ​ഷ​ണി ഫ​ലം ക​ണ്ടു’
Friday, December 2, 2022 12:21 AM IST
പ​റ​വൂ​ർ: നി​ല​വാ​ര​മി​ല്ലാ​ത്ത സ്റ്റേ​ജി​ൽ നൃ​ത്ത മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കി​ല്ലെ​ന്ന മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഭീ​ഷ​ണി ഫ​ലം ക​ണ്ടു. ഇ​തോ​ടെ നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ വേ​ദി ഒ​ന്നി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സം​ഘ​നൃ​ത്തം മാ​ല്യ​ങ്ക​ര എ​സ്എ​ൻ​എം ഐ​എം​ടി​യി​ലെ വേ​ദി ആ​റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഇ​തേ വേ​ദി​യി​ൽ ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന മാ​ർ​ഗം​ക​ളി മാ​ല്യ​ങ്ക​ര എ​സ്എ​ൻ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ പു​തി​യ വേ​ദി​യി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്.
ക​ലോ​ത്സ​വ​ത്തി​നാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ വേ​ദി​ക​ൾ നൃ​ത്ത​മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​വി​ധ ഉ​പ​ജി​ല്ല​ക​ളി​ലെ മ​ത്സ​രാ​ഥി​ക​ളും അ​ധ്യാ​പ​ക​രും രം​ഗ​ത്തെ​ത്തി​യ​ത്. മൂ​ന്നാം വേ​ദി​യി​ൽ എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം മൂ​കാ​ഭി​ന​യ​ത്തി​ൽ മ​ത്സ​രി​ച്ച മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ശ്രീ​ല​ക്ഷ്മി ബാ​ബു​വി​ന് കാ​ലി​ന് പ​രി​ക്കേ​റ്റ​തോ​ടെ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വേ​ദി പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് സം​ഘാ​ട​ക​ർ വ​ഴ​ങ്ങി​യ​ത്.

വി​ശ​പ്പകറ്റി​യ ഊ​ട്ടു​പു​ര

പ​റ​വൂ​ർ: ക​ഴി​ഞ്ഞ നാ​ലു​നാ​ൾ ക​ലോ​ത്സ​വ ന​ഗ​രി​യി​ലെ​ത്തി​യ ആ​രും വി​ശ​ന്നി​രു​ന്നി​ട്ടി​ല്ല. പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഇ​ല്ലാ​തെ ഭ​ക്ഷ​ണ​മൊ​രു​ക്കി​യ​ത് കെ​പി​എ​സ്ടി​എ​യു​ടെ സം​ഘാ​ട​ന​ത്തി​ലു​ള്ള ഫു​ഡ് ക​മ്മി​റ്റി​യാ​ണ്. ദി​വ​സ​വും ആ​യി​ര​ങ്ങ​ൾ​ക്കാ​ണ് മൂ​ത്ത​കു​ന്നം എ​സ്എ​ൻ​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​പി​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം വി​ള​ന്പി​യ​ത്.
പാ​ച​ക വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. പാ​യ​സം ഉ​ൾ​പ്പെ​ടെ സ​മൃ​ദ്ധ​മാ​യ ഊ​ണാ​ണ് ദി​വ​സ​വും ന​ൽ​കു​ന്ന​ത്. സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന് ഉ​ച്ച​യൂ​ണി​നോ​ടൊ​പ്പം പാ​ൽ​പാ​യ​സം വി​ള​ന്പും. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​രോ​ണ്‍ പ​ന​ക്ക​ൽ ചെ​യ​ർ​മാ​നും കെ​പി​എ​സ്ടി​എ നേ​താ​വ് ര​ഞ്ജി​ത്ത് മാ​ത്യു ക​ണ്‍​വീ​ന​റു​മാ​യ ഫു​ഡ് ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്.