നി​ര​ഞ്ജ​ന്‍ ഹാ​പ്പി​യാ​ണ്
Thursday, December 1, 2022 1:02 AM IST
പ​റ​വൂ​ര്‍: വേ​ദ​ന​ക​ളി​ലും വി​ജ​യ​ത്തി​ന്‍റെ ല​ഹ​രി നു​ണ​ഞ്ഞ് നി​ര​ഞ്ജ​ന്‍. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി മ​ത്സ​ര​ങ്ങളി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ എ​ള​മ​ക്ക​ര ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ നി​ര​ഞ്ജ​ന് ജീ​വി​ത​ത്തി​ല്‍ ഒ​ട്ടേ​റെ വേ​ദ​ന​ക​ളു​ണ്ടെ​ങ്കി​ലും ക​ലോ​ത്സ​വം സ​മ്മാ​നി​ച്ച​ത് സ​ന്തോ​ഷം മാ​ത്രം. ക​ല​യോ​ടു തോ​ന്നി​യ താ​ല്‍​പ്പ​ര്യ​ത്തി​ന് വീ​ട്ടി​ലെ സാ​ഹ​ച​ര്യം പ​ല​പ്പോ​ഴും വി​ല്ല​നാ​യ​പ്പോ​ള്‍ സ​ഹാ​യ​വു​മാ​യി നി​ര​ഞ്ജ​ന് തു​ണ​യാ​യ​യ​ത് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും കു​ച്ചി​പ്പു​ടി അ​ധ്യാ​പ​ക​നാ​യ എ​ള​മ​ക്ക​ര സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍ മാ​സ്റ്റ​റു​മാ​ണ്. കു​ച്ചി​പ്പു​ടി​ക്ക് പു​റ​മേ ഭ​ര​ത​നാ​ട്യ​ത്തി​ലും നി​ര​ഞ്ജ​ന്‍ അ​ര​ങ്ങി​ലെ​ത്തി​യി​രു​ന്നു. നേ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ലും സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്‌​ന​വും നി​ര​ഞ്ജ​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ ഷു​ബു​വാ​ണ് പി​താ​വ്. അ​മ്മ. സു​മി. സ​ഹോ​ദ​ര​ന്‍ ധ​ന​ഞ്ജ​യ​ന്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.