പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വിറ്റ കണ്ണൂർ സ്വദേശി പി​ടി​യി​ല്‍
Thursday, December 1, 2022 1:01 AM IST
കൊ​ച്ചി: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്തിയ കടയുടമയെ പോലീസ് പിടികൂടി. പ​ന​മ്പി​ള്ളി ന​ഗ​റി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി സെ​യ്ദി(46)നെയാണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് പിടികൂടിയത്.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം അ​റ്റ്‌​ലാ​ന്‍റി​സ് റെ​യി​ല്‍​വേ ഗേ​റ്റി​ന​ടു​ത്തു​ള്ള സി​കെ​സി സ്റ്റോ​ഴ്‌​സി​ല്‍ പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​നയിലാണ് ഇയാൾ പി​ടി​യി​ലാ​യ​ത്.
വി​ല്പ​നയ്​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 120 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ​ ആഴ്ചയിലും ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു. പോ​ലീ​സ് തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.