മൈക്രോ മാരത്തൺ സംഘടിപ്പിച്ചു
Wednesday, November 30, 2022 12:23 AM IST
വ​രാ​പ്പു​ഴ: സെ​ന്‍റ് ഫി​ലോ​മി​നാ​സ് യൂ​ത്ത് സെ​ന്‍റ​ർ(​എ​സ്പി​വൈ​സി) റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മി​നി മൈ​ക്രോ മാ​ര​ത്ത​ൺ ന​ട​ത്തി. കൂ​ന​മ്മാ​വ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് ചാ​വ​റ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം അ​ങ്ക​ണ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ൺ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​രോ​ൺ പ​ന​യ്ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് പൈ​തൃ​ക സാ​യാ​ഹ്നം ന​ട​ന്നു.

ഡി​സം​ബ​ർ 4ന് ​വൈ​കി​ട്ട് നാ​ലി​ന് വൈ​റ്റ​റ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചി​ന് വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന അ​നു​ഗ്ര​ഹ ദി​വ്യ​ബ​ലി​യി​ൽ ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഫെ​ലി​ക്സ് ച​ക്കാ​ല​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഹൈ​ബി ഈ​ഡ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ ലൂ​യി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ആ​ദ​രി​ക്ക​ലും ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് മെ​ഗാ ഷോ​യും അ​ര​ങ്ങേ​റും.