അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു
Wednesday, November 30, 2022 12:23 AM IST
കോ​ത​മം​ഗ​ലം : വ​ടാ​ട്ടു​പാ​റ​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു. മോ​ട്ടോ​ർ ത​ക​രാ​ർ മൂ​ല​മാ​ണ് വ​ടാ​ട്ടു​പാ​റ​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​ത്. മോ​ട്ടോ​ർ ത​ക​രാ​റി​ന്‍റെ പേ​രി​ൽ നി​ര​ന്ത​രം കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​ത്.
ഒ​ട്ടേ​റെ​ത​വ​ണ വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും ഒ​രു ഇ​ട​പെ​ട​ലു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മോ​ട്ടോ​ർ മാ​റ്റി​വ​യ്ക്കാ​ൻ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​റി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​ടു​ത്ത മാ​സം 30നു​ള്ളി​ൽ പു​തി​യ മോ​ട്ട​ർ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള പ്ര​ശ​നം പ​രി​ഹ​രി​ക്കു​മെ​ന്ന ഉ​റ​പ്പി​നേ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
സ​മ​ര​ത്തി​ന് കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്തി​വ​ള്ള​ക്കൈ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി മോ​ഹ​ന​ൻ, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​എ. സി​ബി , ഈ​സി റോ​യ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൽ​ദോ​സ് ബേ​ബി, സ​നൂ​പ്, രേ​ഖ രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി.