ഏ​ലൂ​ർ അ​ഗ്നിര​ക്ഷാ നി​ല​യ​ത്തി​ൽ കു​ടി​വെ​ള​ളം മു​ട്ടി​ച്ച​വ​ർ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി
Sunday, November 27, 2022 3:55 AM IST
ഏ​ലൂ​ർ: ഏ​ലൂ​ർ അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ലെ കുടി​വെ​ള​ളം മു​ട്ടി​ച്ച​വ​ർ​ക്കെ​തി​രേ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഏ​ലൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യം സ്ഥി​തി​ചെ​യ്യു​ന്ന പ​താ​ളം എ​ച്ച്ഐ എ​ൽ ക്വാ​ർ​ട്ടേ​ഴ്സി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ്.

2017 മു​ത​ൽ എ​ച്ച് ഐഎ​ല്ലി​ൽ നി​ന്നാ​ണ് അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തു​ന്ന​ത്. ഇ​ത​ര ജി​ല്ല​ക​ളി​ൽനി​ന്നും നി​ല​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ളം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്്‌. ​എ​ച്ച്ഐ​എ​ൽ കാ​മ്പൗ​ണ്ടി​ൽ നി​ല​യ​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന പൈ​പ്പ് ഇ​ന്ന​ലെ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.​

നി​ല​യം ജീ​വ​ന​ക്കാ​ർ പൈ​പ്പ് ന​ന്നാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ എ​ച്ച് ഐഎ​ൽ സെ​ക്യൂ​രി ജീ​വ​ന​ക്കാ​ര​ൻ ത​ട​ഞ്ഞു. അ​തി​നാ​ൽ പൈ​പ്പ് ന​ന്നാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. നി​ല​യ​ത്തി​ലെ​ കു​ടി​വെ​ള്ളം മു​ട​ക്കി​യ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​ലൂ​ർ​അ​ഗ്നിരക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഏ​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.