അങ്കമാലിയിൽ വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ നി​ര​വ​ധി; പ​ക്ഷേ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി
Sunday, November 27, 2022 3:55 AM IST
അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ​യി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​യി വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് മൂ​ന്നെ​ണ്ണം പ​ക്ഷേ അ​വ ഒ​ന്നും ത​ന്നെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. ന​ഗ​ര​സ​ഭാ ക​വാ​ടം, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 11,92,000 രൂ​പ ചി​ല​വാ​ക്കി​യാ​ണ് ഇ​വ​യെ​ല്ലാം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച വാ​ട്ട​ർ എ​ടി​എ​മ്മി​ൽ നി​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ ആ​ണ് നി​ൽ​ക്കു​ന്ന​ത്. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത് നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട​ണ​മെ​ന്ന രീ​തി​യി​ലാ​ണ് സ്ഥാ​പി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ലക്ഷ്യത്തോടെയാണ് നാ​യ​ത്തോ​ട് ജം​ഗ്ഷ​നി​ലു​ള്ള ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ സാ​ധി​ച്ച​ത്. ഇവയിൽനിന്ന് ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു പ്ര​യോ​ജ​ന​വും ലഭിക്കുന്നില്ല. ജ​ല​ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ അ​വ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ പ്ര​വ​ർ​ത്ത​ന​സ​ജ്ജം ആ​ക്ക​ണ​മെ​ന്ന് മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ടി.​ടി.​ ദേ​വ​സി​ക്കു​ട്ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.