നി​ർ​മ​ല കോ​ള​ജി​ൽ പ്ര​ഭാ​ഷ​ണം
Saturday, November 26, 2022 12:10 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലും കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന റ​വ. ഡോ. ​മാ​ത്യു തൊ​ട്ടി​യി​ലി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​ഭാ​ഷ​ണം കു​സാ​റ്റി​ലെ കെ​മി​സ്ട്രി വി​ഭാ​ഗം അ​ധ്യാ​പ​ക​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​യൂ​സ​ഫ് ക​റു​വ​ത്ത് നി​ർ​വ​ഹി​ച്ചു. ഡോ. ​സി.​വി. രാ​മ​ന്‍റെ രാ​മ​ൻ പ്ര​ഭാ​വ​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​മ​ൻ​സ്പെ​ക്ടോ​സ്കോ​പ്പി ഇ​ന്ന് ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​വാ​ൻ ക​ഴി​വു​ള്ള ഒ​രു സാ​ങ്കേ​തി​ക വി​ദ്യ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​മി​സ്ട്രി വി​ഭാ​ഗം മു​ൻ അ​ധ്യാ​പി​ക പ്ര​ഫ. ത്രേ​സ്യാ​മ്മ ജോ​ർ​ജ്, വ​കു​പ്പ് മേ​ധാ​വി റ​വ. സി​സ്റ്റ​ർ എ​മ്മി ടോ​മി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​തി​ഷ് കു​ത്ത​നാ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.