നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇടിച്ച് നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Saturday, November 26, 2022 12:10 AM IST
കൂ​ത്താ​ട്ടു​കു​ളം: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. എം​സി റോ​ഡി​ൽ കൂ​ത്താ​ട്ടു​കു​ളം പു​തു​വേ​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മോ​നി​പ്പി​ള്ളി മാ​ങ്കു​ഴി​യി​ൽ അ​ല​സ്ത്യ​ൻ സ​ന്തോ​ഷ് (15), വെ​ളി​യ​ന്നൂ​ർ ഇ​ളം​തു​രു​ത്തി​ൽ എ. ​ആ​ദി​ത്യ​ൻ (15), മു​ത്തോ​ല​പു​രം കാ​ഞ്ഞി​ര​ക്കോ​ട്ട് കെ.​എ​ച്ച്. ആ​ര്യ​ൻ (15), പൂ​വ​ക്കു​ളം ന​രി​വേ​ലി പു​ത്ത​ൻ​പു​ര​യി​ൽ അ​ദി​തി പി. ​നാ​യ​ർ(15) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു.

പു​തു​വേ​ലി​യി​ലെ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു.

ബ്രേ​ക്കി​ന് പ​ക​രം ആ​ക്സി​ലേ​റ്റ​ർ ച​വി​ട്ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കു​ക​ൾ ഇ​ല്ല.