യു​വാ​വി​നെ മ​ർ​ദി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Friday, November 25, 2022 12:17 AM IST
കൊ​ച്ചി: ല​ഹ​രി വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് സ്കൂ​ട്ട​റും എ​ടി​എം കാ​ർ​ഡും ത​ട്ടി​യെ​ടു​ത്ത മൂ​ന്നം​ഗ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ർ ജി​സി​ഡി​എ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന അ​ഖി​ൽ (26), ഗാ​ന്ധി​ന​ഗ​ർ ഉ​ദ​യ കോ​ള​നി​യി​ലെ സ​നീ​ർ സു​ധീ​ർ (23), അ​ഖി​ൽ ബാ​ബു (25) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഞ്ചാ​വു ന​ല്കാ​മെ​ന്നു പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യ ശേ​ഷം ക​ഞ്ചാ​വ് കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വി​നെ പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​ദ​യ കോ​ള​നി​ക്ക് സ​മീ​പ​ത്തു​വ​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. പി​ടി​യി​ലാ​യ​വ​ർ മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളാ​ണ് .