തൃ​ക്കാ​ക്ക​ര​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​നം: മ​ന്ത്രി​യു​മാ​യി എം​എ​ല്‍​എ ച​ര്‍​ച്ച ന​ട​ത്തി
Saturday, October 1, 2022 12:24 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി ആവശ്യപ്പെട്ട് ഉ​മ തോ​മ​സ് എം​എ​ല്‍​എ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ര്‍​ച്ച ന​ട​ത്തി.
കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഉടൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​രു യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി​യ​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.

കു​സാ​റ്റി​ല്‍ വി​ല്ലേ​ജ് അ​ദാ​ല​ത്ത്

ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ലാ സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സി​ലെ (എ​സ്എ​ല്‍​എ​സ്) കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ലീ​ഗ​ല്‍ എ​യ്ഡ് ക്ലി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ല്ലേ​ജ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു.
വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. അ​രു​ണ്‍ പോ​ള്‍ നി​ര്‍​വഹി​ച്ചു. എ​സ്എ​ല്‍​എ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. പി.​സി. ​ഹ​രി​ഗോ​വി​ന്ദ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. അ​രു​ണ്‍ പോ​ള്‍, അ​ഡ്വ. സ​ന്ധ്യാ രാ​ജു എ​ന്നി​വ​രാ​ണ് അ​ദാ​ല​ത്ത് ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച​ത്. നി​ര​വ​ധി കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ക​യും തീ​ര്‍​പ്പാ​ക്കു​ക​യും ചെ​യ്തു.