ഹൃ​ദ​യദി​നം ആ​ച​രി​ച്ചു
Saturday, October 1, 2022 12:24 AM IST
കി​ഴ​ക്ക​മ്പ​ലം: ആ​ലു​വ മു​ത​ൽ പ​ഴ​ങ്ങ​നാ​ട് വ​രെ ട്ര​യാ​ത്ത​ലോ​ൺ സം​ഘ​ടി​പ്പി​ച്ച് പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും പ​ഴ​ങ്ങ​നാ​ട് ല​യ​ൺ​സ് ക്ല​ബും ലോ​ക ഹൃ​ദ​യ ദി​നം ആ​ച​രി​ച്ചു.
ആ​ലു​വ മ​ണ​പ്പു​റ​ത്ത് നി​ന്നും ആ​രം​ഭി​ച്ച ട്ര​യാ​ത്ത​ലോ​ൺ ഡോ. ​കോ​ശി ഈ​പ്പ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. 30 പേ​ർ ഹാ​ർ​ട്ട് കെ​യ​ർ ബാ​റ്റ​ണു​മാ​യി പെ​രി​യാ​ർ നീ​ന്തി​ക്ക​ട​ന്നു. അ​വി​ടെ​നി​ന്ന് ബാ​റ്റ​ൺ എ​റ്റു​വാ​ങ്ങി​യ 30 സൈ​ക്കിം​ഗ് ടീം ​ആ​ലു​വ മു​ത​ൽ പു​ക്കാ​ട്ടു​പ​ടി​വ​രെ ഹൃ​ദ​യ ദി​ന സ​ന്ദേ​ശ​വു​മാ​യി യാ​ത്ര ന​ട​ത്തി. പു​ക്കാ​ട്ടു​പ​ടി ജം​ഗ്ഷ​നി​ൽ സ​മ​രി​റ്റ​ൻ കോ​ള​ജ് ഓ​ഫ് നേ​ഴ് സിം​ഗി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ബാ​റ്റ​ൺ ഏ​റ്റു​വാ​ങ്ങി സ​മ​രി​റ്റ​ൻ ആ​ശു​പ​ത്രി വ​രെ മാ​ര​ത്ത​ൺ ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ഒ​ളിം​പ്യ​ൻ പി.​ആ​ർ. ശ്രീ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സ​ജി സു​ബ്ര​ഹ്മ​ണ്യ​ൻ, ല​യ​ൺ​സ് ക്ല​ബ് ജി​ല്ലാ ഗ​വ​ർ​ണ​ർ ഡോ. ​കെ.​ജോ​സ​ഫ് മ​നോ​ജ്, ഡോ. ​കോ​ശി ഈ​പ്പ​ൻ, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ താ​ര​ക, പ​ഴ​ങ്ങ​നാ​ട് ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​പി. സ​ന​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​കോ​ശി ഈ​പ്പ​നെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.