അ​പ​ക​ട​ക്കെ​ണി വാ​ർ​ത്ത​യാ​യ​പ്പോ​ൾ അ​ധി​കാ​രി​ക​ൾ ക​ണ്ണ് തു​റ​ന്നു
Saturday, October 1, 2022 12:21 AM IST
ആ​ര​ക്കു​ഴ: മൂ​വാ​റ്റു​പു​ഴ-​പ​ണ്ട​പ്പി​ള്ളി കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ൽ ആ​ര​ക്കു​ഴ മൂ​ഴി​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ന്ന സ്ഥ​ല​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി റി​ഫ്ള​ക്ട​ർ സ്ഥാ​പി​ച്ചു. മൂ​ഴി​യി​ൽ പു​ഴ​ക്ക​ട​വി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്ത് റോ​ഡി​ന് വീ​തി കു​റ​വാ​ണ്. ടാ​റിം​ഗി​നോ​ടു ചേ​ർ​ന്നാ​ണ് ക​ട​വി​ലേ​ക്കു​ള്ള ന​ട ആ​രം​ഭി​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ഒ​രു ട​യ​ർ ടാ​റി​ൽ​നി​ന്നു തെ​ന്നി​യാ​ൽ പു​ഴ​യി​ലേ​ക്ക് മ​റി​യു​മെ​ന്ന സ്ഥി​തി​യാ​ണ്. ഇ​വി​ടെ സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്കു​ക​യോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വ​യ്ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. അ​ടു​ത്തി​ടെ​യാ​ണ് കോ​ടി​ക​ൾ മു​ട​ക്കി ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡ് പു​തു​ക്കി​പ്പ​ണി​ത​ത്. റോ​ഡി​ലെ അ​പ​ക​ട സ്ഥി​തി​യെ​ക്കു​റി​ച്ച് ദീ​പി​ക​യി​ൽ വാ​ർ​ത്ത വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​രാ​റു​കാ​ര​ൻ റി​ഫ്ള​ക്ട​ർ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.