ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യെ ചോ​ദ്യം ചെ​യ്യും
Friday, September 23, 2022 11:39 PM IST
കൊ​ച്ചി: അ​ഭി​മു​ഖ​ത്തി​നി​ടെ യൂ​ട്യൂ​ബ് ചാ​ന​ല്‍ അ​വ​താ​ര​ക​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം നാ​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​മെ​ന്ന് മ​ര​ട് പോ​ലീ​സ് പ​റ​ഞ്ഞു. ച​ട്ട​മ്പി എ​ന്ന സി​നി​മ​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം ന​ട​ന്ന അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​വ​താ​ര​ക ഇ-​മെ​യി​ല്‍ വ​ഴി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. യാ​തൊ​രു പ്ര​കോ​പ​ന​മി​ല്ലാ​തെ ത​ന്നോ​ടും കാ​മ​റ ക്രൂ​വി​നോ​ടും പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.