ഇ​ടു​ക്കി: ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ഥി ആ​പ്പ് പ്ലേ ​സ്റ്റോ​റി​ൽ സ​ജ്ജ​മാ​യ​താ​യി ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ കെ.​ആ​ർ.​സ്മി​ത അ​റി​യി​ച്ചു. ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടെ ക​രാ​റു​കാ​ർ, തൊ​ഴി​ലു​ട​മ​ക​ൾ എ​ന്നി​വ​ർ​ക്കും മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ല​ഭി​ക്കു​ന്ന നി​ർ​ദേശ​ങ്ങ​ൾ പ്ര​കാ​രം വ്യ​ക്തി​വി​വ​ര​ങ്ങ​ൾ, ഫോ​ട്ടോ, ആ​ധാ​ർ എ​ന്നി​വ ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാം. അ​തി​ഥി പോ​ർ​ട്ട​ൽ വ​ഴി ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തും.

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വെ​ർ​ച്വ​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​പ്പി​ൽനി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഇ​ൻ​ഷ്വ​റ​ൻ​സ് അ​ട​ക്ക​മു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന​മാ​യി ഈ ​കാ​ർ​ഡാ​ണ് ഇ​നി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ത​ത് താ​ലൂ​ക്കു​ക​ളി​ലെ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ​മാ​രെ ബ​ന്ധ​പ്പെ​ട​ണം.